കുടുംബാംഗങ്ങൾക്ക് അവസാനമായി , ഒരു നോക്ക് കാണാനാവാതെ വീട്ടമ്മ യാത്രയായി.
പ്ലാത്തട്ടം മാത്യു
മംഗളുരുവിൽ മരിച്ച വീട്ടമ്മക്ക് കോവിഡ്19 സ്ഥിരികരി ച്ചതിനെ തുടർന്ന് അവസാനമായിഒരു നോക്ക് കാണാനാവാതെ, ശവസംസ്കാ രം നടത്തേണ്ടി വന്ന വീട്ടമ്മയും, കുടുംബവും
ആലക്കോട്: മരിച്ച വീട്ടമ്മയെ അവസാന പമായികാണുവാനോ, അന്ത്യ ജ്ഞലിയർ പ്പിക്കുകയോ ചെയ്യാനാവാതെകുടുംബം. വിളിപ്പാടടുത്തുണ്ടായിട്ടും, മൂന്നു പെൺമക്കളും, ഭർത്താവും, കണ്ണീ രോടെ അക് ലെ നിന്ന് അവസാന വിട യേകി.
കുടുംബാംഗങ്ങൾ ഉൾപ്പെടെ ആർക്കും, സിമത്തേരിക്കുത്ത് പോകാൻ അനുമതിയുണ്ടായിരുന്നില്ല.
രണ്ടു മാസത്തിലധികമായി മംഗളുരു വിൽ പ്രമേഹ ചികിത്സയിലായിരുന്ന ആ ലക്കോട് തെക്കേ കാരക്കാട്ട്, തോമസിൻ്റെ (ജോസ് ) ൻ്റെ ഭാര്യ ലിസി (55) പ്രമേഹം കൂടി കിഡ്നി തകരാറിലായിരുന്നു. തുടർന്ന് ഡയാലസിസ് നടത്തിയായിരുന്ന ജീവൻ നിലനിർത്തിയിരുന്നതു്.
13ന്ബുധനാ ഴ്ച വൈകുന്നേരം ലിസി മരണമടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ്19 പൊസിറ്റിവാണെന്ന് തിരിച്ചറിഞ്ഞു.
ഇതോടെ മൃതദേഹം നാട്ടിലെത്തിച്ച് ശവസംസ്കാരം നടത്താ ൻ കഴിയുമോയെന്ന ആശങ്കയായി. മരിക്കുന്നതിന് ഒരുമണിക്കർ മുമ്പ്, ബാംഗളൂരുവിൽ നിന്ന് മൂത്ത് മകൾ ആശുപത്രിയിലെത്തിയിരുന്നു. കണ്ണൂർജില്ലാ കലക്ടർ മംഗളൂരുവിലെ അധിക തർക്ക് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാൻ അനുമതി ലഭിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ കോ വിഡ് പ്രോട്ടോക്കോർ മാനദണ്ഡമനുസരിച്ച്, ഒരുക്കങ്ങൾ നടത്തി
.പ്രത്യക ആംബുലൻ സിൽകൊണ്ടുവന്ന മൃതദേഹം രാത്രി പത്തോടെ സംസ്കരിച്ചു. ഭർത്താവ് തോമസ് ദൂരെ പള്ളിക്കടുത്തു നിൽക്കയായിരുന്ന. സെമിത്തേരിയിൽ പോകവാനോ, അത്യാജ്ഞലിയർപ്പി ക്കുവാനാ അനുമതിലഭിച്ചിരുന്നില്ല .
വിളിപ്പാടകലെ വീട്ടിൽ പ്രത്യക മുറിയിൽ മൂന്ന പെൺമക്കളും ക്വാറൻ റയിനിൽ കഴിയുകയുമായിരുന്നു.
സെമിത്തേരിയിൽ സംസ്കാര ചടങ്ങിന്, പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയിലെ നാല് വളണ്ടിയർമാരും, രൂപത പ്രത്യേകം ചുമതലപ്പെടുത്തിയ വൈദീകനും മാത്രമാണ് പോകാൻ അനുമതിയുണ്ടാ യിരുന്നതു് . വിളിപ്പാടകലെ വിങ്ങുന്ന ഹൃദയവുമായി മൂന്നു പെൺമക്കളും, ഭർത്താവും കഴിഞ്ഞു .
കോ വിഡ് സ്ഥിരികരിച്ചതോടെ മൃതദേഹം നാട്ടിൽ എത്തിക്കാനാകുമോയെന്ന ആശങ്കയിലായിരുന്നു കുടുംബാംഗ ങ്ങളും നാട്ടുകാരും.
അവസാനമായി ഒരു നോക്കു കാണാനായില്ലെങ്കിലും, സ്വന്തം നാട്ടിൽ, ഇടവക ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഭർത്താവ് തോമസും,മക്കളായ ജോസ് ന, ജസ് ന, ജിസ് ന എന്നിവർ
.മംഗലുരുവിൽ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ഭാരിച്ച ചികിത്സ ചിലവ് താങ്ങാൻ വിഷമ ത്തിലായ കുടുംബത്തിന് വേണ്ടി കണ്ണർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്ക് തല ആശുപത്രിഅധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ബിൽ തുകയിൽ ഇളവ് നൽകി.