ദേവാലയങ്ങൾ കുറെക്കാലം കൂടെ അടച്ചിട്ടാൽ വിശ്വാസികളുടെ വിശ്വാസവും, സഭയുടെ ആരാധനാരീതികളോടും ശുശ്രൂഷാസ്ഥാനങ്ങളോടുമുള്ള ബഹുമാനവും സ്നേഹവും കുറയുമോ?

Share News

കൊറോണയുംദേവാലയങ്ങളും

:

റെവ മോട്ടി വർക്കി

മാർത്തോമ്മാ സഭയുടെ ദേവാലയങ്ങൾ തല്ക്കാലം തുറക്കേണ്ടതില്ലെന്ന മെത്രാപോലീത്തയുടെ തീരുമാനം മാതൃകാപരവും സ്വാഗതാർഹവുമാണ്.

ദേവാലയങ്ങൾ കുറെക്കാലം കൂടെ അടച്ചിട്ടാൽ വിശ്വാസികളുടെ വിശ്വാസവും, സഭയുടെ ആരാധനാരീതികളോടും ശുശ്രൂഷാസ്ഥാനങ്ങളോടുമുള്ള ബഹുമാനവും സ്നേഹവും കുറയുമോ?

ഒരിക്കലും ഇല്ല എന്ന് ഉറച്ച ബോധ്യം എനിക്കുണ്ട്. മറിച്ചുള്ള ആശങ്ക സഭയുടെ ചരിത്രവുമായി യോജിക്കുന്നില്ല.

രണ്ട് ഉദാഹരണങ്ങൾ മാത്രം സൂചിപ്പിക്കട്ടെ:

1.ആദ്യകാലങ്ങളിൽ ഗൾഫിൽ ജോലിക്ക് പോയിരുന്നവർക്ക്, പ്രത്യേകിച്ചും സൗദി അറേബ്യായിൽ, ഒരു വേദപുസ്തകം പോലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. അവർക്ക് ദേവാലയങ്ങളോ, കുർബാനയോ, ഔദ്യോഗിക പ്രാർത്ഥനകളോ, വൈദിക സ്ഥാനികളുടെ ശുശ്രൂഷകളോ ലഭിച്ചിരുന്നില്ല. എന്നിട്ടും അവരാരും വിശ്വാസത്തിൽ മടുത്തുപോവുകയോ സഭയെ സ്നേഹിക്കാതിരിക്കുകയോ ചെയ്തിട്ടില്ല

.2. നവീകരണകാലത്ത് ദേവാലയങ്ങൾ മിക്കതും എന്നന്നേക്കുമായി നഷ്ടപെട്ടിട്ടും നമ്മുടെ പൂർവികർ വിശ്വാസവും സഭയും ഉപേക്ഷിച്ചിട്ടില്ല.

വിശ്വാസം കേവലം ഉപജീവന മാർഗമോ സമുദായ സ്നേഹമോ ആയാൽ നാം വേഗം ഇടറിപ്പോകും. അല്ലാത്തപക്ഷം, യാതൊന്നിനും ക്രിസ്തുയേശുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ അകറ്റുവാൻ കഴിയില്ല.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു