2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും!

Share News

രാവിലെ മേരി ചേച്ചിയെ കണ്ടിരുന്നു. മില്ല് വാടകയ്ക്കെടുത്ത്, അരി, മല്ലി, മുളക്, മഞ്ഞൾ, ഗോതമ്പ് എന്നിവ പൊടിക്കുകയാണ് ജോലി. റേഷൻ കടയിൽ പച്ചരിയില്ലാത്തതിനാൽ അരി പൊടിപ്പിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതിൽ പരിഭവം പറഞ്ഞു. പിന്നെ കറൻറ് ചാർജ് കൂടിയതിൽ വിഷമം പറഞ്ഞു.

ഒടുവിൽ 2022-ൽ കടയുടെ വാടക കൂടാതിരുന്നാൽ മതിയായിരുന്നുവെന്ന് പറഞ്ഞ് പുതുവത്സരം ആശംസിച്ചു.

2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും!

J Binduraj

Share News