
കേരളത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ ഉള്ള ജില്ല ആസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ ആലപ്പുഴ എന്ന ഒറ്റ ഉത്തരമേ പറയാനുള്ളൂ .
കേരളത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ ഉള്ള ജില്ല ആസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ ആലപ്പുഴ എന്ന ഒറ്റ ഉത്തരമേ പറയാനുള്ളൂ .പാലങ്ങൾ എല്ലാം മനോഹരമായ പാലങ്ങൾ നിറഞ്ഞ പട്ടണമാണ് ആലപ്പുഴ.

നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ശവക്കോട്ട പാലം ,ജില്ലാ കോടതി പാലം ,കല്ലുപാലം ,കണ്ണൻ വർക്കി പാലം, മുപ്പാലം (മുപ്പാലം ഇപ്പോൾ നാൽപ്പാലമായി മാറിയിട്ടുണ്ട്) . ചുങ്കം പാലം .അങ്ങനെ അനവധി പാലങ്ങൾ നിറഞ്ഞ പട്ടണം ആണ് ആലപ്പുഴ. പുറത്തുനിന്നും എത്തുന്ന ഒരാൾക്ക് ചിലപ്പോൾ പാലങ്ങളും റോഡുകളും ഒക്കെ ആകെ ആശ കുഴപ്പം ഉണ്ടാക്കുവാൻ സാധ്യതയുള്ള ഒരു നഗരം കൂടിയാണ് ആലപ്പുഴ.
.

നിരപ്പായ സമതല പ്രദേശമായതുകൊണ്ട് തന്നെ ആലപ്പുഴക്കാർ ദിക്കുകൾ ഉപയോഗിച്ചാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തുന്നത് തെക്കുവടക്ക് കിഴക്ക് പടിഞ്ഞാറ് എന്ന രീതിയിലാണ് സ്ഥലങ്ങളെക്കുറിച്ച് പറയുന്നത് ഒരുപക്ഷേ മറ്റു ജില്ലകളിലുള്ളവർക്ക് അത് അത്ര പരിചിതമാകണമെന്നില്ല. ആലപ്പുഴയിലെത്തി ഏതെങ്കിലും ഒരു സ്ഥലത്തേക്കുള്ള വഴി ചോദിച്ചാൽ കിഴക്കോട്ട് പോയിട്ട് തെക്കോട്ട് പോകണമെന്നോ കിഴക്കോട്ട് പോയിട്ട് വടക്കോട്ട് പോകണമെന്നോ അങ്ങനെ ദിക്കുകൾ ഉപയോഗിച്ച് ആയിരിക്കും ആലപ്പുഴയിൽ ആളുകൾ വഴി പറഞ്ഞു കൊടുക്കുന്നത്. മറ്റു പല പ്രദേശങ്ങളിലും ഇടത്തോട്ട് ഒന്നും വലത്തോട്ടൊന്നും മുകളിൽനിന്നും താഴെ പറഞ്ഞായിരിക്കും വഴി പറഞ്ഞു കൊടുക്കുന്നത്.

‘മറ്റൊരു കാര്യം ആലപ്പുഴക്കാർ മറ്റ് ഏത് സ്ഥലത്ത് പോയാലും ആദ്യം അന്വേഷിക്കുന്നത് ദിക്കുകൾ ആയിരിക്കും എന്നതാണ് സത്യം.!

My ആലപ്പുഴ