
നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു – സാബു ജോസ്
നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു. ജീവസമൃദ്ധിയും ജീവൻെറ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരുടെ ആഗ്രഹമാണിത് .
മദ്യം കേരളത്തിൽ എവിടെയും ലഭിക്കുന്ന അവസ്ഥയാണുള്ളത് .

മരുന്നുവാങ്ങുവാനും ആരാധനയ്ക്ക് പോകുവാനും നിയന്ത്രിക്കുവാൻ അപ്പുകളൊന്നും ആരും വികസിപ്പിച്ചിട്ടില്ല .കൊറോണാ പ്രധിരോധ കാലത്തും ആരോഗ്യവും ആയുസ്സും നശിപ്പിക്കുന്ന മദ്യം നൽകുന്നതിൽ സർക്കാർ വലിയ താൽപര്യം എടുക്കുന്നു
.ജനങ്ങളുടെ ആവശ്യമല്ലേ ,സർക്കാറിൻെറ വരുമാന മാർഗ്ഗമല്ലേ എന്നൊക്കെയുള്ള ന്യായം അവർത്തിക്കുവാൻ ചിലർക്ക് ഒരു മടിയും മറയുമില്ല .മദ്യ വ്യവസായികളുടെ പിന്തുണയോടെ രാഷ്ട്രീയ സാമൂഹ്യ ജീവിതം വളർത്തിയ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ,അത് ഏത് പാർട്ടിയോ മുന്നണിയോ ആയാലും ,കടപ്പാടുകൾ സൂക്ഷിക്കും .ശ്രീ വി എം സുധിരനെപ്പോലെ ചിലർ ഇപ്പോഴും ഉണ്ടെന്നത്തും ആശ്വാസം നൽകുന്നു .
മാധ്യമങ്ങൾക്കും ഇത്തരം നയങ്ങളെ എതിർക്കാനും വിശകലനം ചെയ്യുവാനും മടിയുണ്ടാകും .അതിന് അവർക്കും ന്യായങ്ങൾ നിരത്തുവാൻ ഉണ്ടാകും .മദ്യ വിരുദ്ധ പ്രസ്ഥാനങ്ങൾ സമരമുഖത്താണ് .ദൈവത്തിൽ വിശ്വസിക്കുകയും മനുഷ്യരെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരും മദ്യത്തിൻെറ വ്യാപകമായ വിതരണത്തിലും ,അതിനെ തുടർന്ന് കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളിൽ ഏറെ വേദനിക്കുന്നു .
മുന്ന് ദിവസത്തിനുള്ളിൽ നാല് കൊലപാതകങ്ങൾ വാർത്തയിൽ സ്ഥാനം നേടിക്കഴിഞ്ഞു .കോവിഡ് പ്രതിരോധത്തിൽ വലിയ ജാഗ്രത പുലർത്തുകയും ,അതിൻെറ വിശധ വിവരങ്ങൾ മനോഹരമായി നമ്മുടെ മുഖ്യ മന്ത്രി നേരിട്ട് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്യുന്നു .നന്ദി

ഇനിയുള്ള ദിവസങ്ങളിൽ മദ്യപാനം മൂലം മരണപ്പെട്ടവരുടെയും കൊലപാതകം നടന്നതിൻറ്റെയും വിവരങ്ങൾ പ്രതേകം പറയേണ്ടിവരുമോ ?
മദ്യം നമ്മുടെ സമൂഹത്തിലും കുടുംബത്തിലുമുണ്ടാക്കുന്ന വ്യാപകമായ ദൂഷ്യങ്ങൾ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണം .ഇപ്പോൾ ആപ്പിലൂടെ മദ്യം വാങ്ങിക്കുന്നവരുടെ വിവരങ്ങൾ സർക്കാരിനുണ്ടല്ലോ .ഇവർക്ക് ഇനിയും സർക്കാർ സൗജന്യങ്ങൾ നൽകണോ ?ഇവരെ വരുമാനം നോക്കിBPL ലിസ്റ്റ് പരിഷ്‌കരിക്കുമോ .അവരുടെ ആധാര് നമ്പറുമായി മദ്യവിതരണവിവരങ്ങളുമായി ബന്ധപ്പെടുത്തണം
.സമയം നിയന്ത്രിച്ചു ആരാധനയ്ക്ക് പോയാൽ കൊറോണ വരുമെന്ന് പറയുന്നവർ, മദ്യം വാങ്ങുവാൻ നീണ്ട നിരയായി നിൽക്കുമ്പോൾ കുഴപ്പമില്ലെന്ന് പറയുന്നു .മദ്യപാനി വഴിവക്കിൽ വെച്ചുപോലും കുടിച്ചു ളക്കില്ലാതാകുന്നുവെന്നത് ആര്ക്കാണ് അറിയാത്തത് ?
ഇന്നത്തെ ദീപികയിൽ മദ്യ വിപത്തിൻെറ ആപത്തും വേദനങ്ങളും വ്യക്തമാക്കുന്ന എഡിറ്റോറിയൽ പ്രസിദ്ധികരിച്ചിരിക്കുന്നു .മദ്യവിരുദ്ധ വാർത്തകളും ദീപിക നന്നായി അവതരിപ്പിക്കുന്നു
അനുമോദനങ്ങൾ
നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു .ജീവസമൃദ്ധിയും ജീവൻെറ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരുടെ ആഗ്രഹമാണിത് .



ഫേസ് ബുക്കിൽ എഴുതിയത്
Congrats…. Presented the reality.. Good