24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാജ്യത്ത് സ്ഥിരീകരിച്ചത് 12,881 കോവിഡ് കേസുകൾ

Share News

ന്യൂ​ഡ​ല്‍​ഹി:കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാജ്യത്ത് 12,881 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒരു ദിവസത്തെ കോ​വി​ഡ് കേ​സു​ക​ള്‍ 12,000 ക​ട​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,66,946 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 334 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 12,237 ആ​യി ഉ​യ​ര്‍​ന്നു. 1,94,324 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 1,60384 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 3,307 പേ​ര്‍​ക്കാ​ണ് രോ​ഗം പു​തി​യ​താ​യി ബാ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,16,7523 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 114 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 5,651 ആ​യി ഉ​യ​ര്‍​ന്നു.

ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 50,000 ക​ട​ന്നു. ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം 50,193 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദിവസം ത​മി​ഴ്നാ​ട്ടി​ല്‍ 2,174 പേ​ര്‍​ക്ക് പു​തു​താ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 576 ആ​യി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു