കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.26 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,656 പേർക്കാണ് ലോകത്ത് കോവിഡ് ബാധിച്ചത്. അമേരിക്കയിൽ 71,368 പേർക്കും ബ്രസീലിൽ 45,000 ലേറെപ്പേർക്കും ഇന്ത്യയിൽ 27,761 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,26,14,317 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,61,987 ആയി ഉയർന്നു. 73,19,888 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 32,91,367, ബ്രസീൽ- 18,04,338, ഇന്ത്യ- 8,22,603, റഷ്യ- 7,13,936, പെറു- 3,19,646, ചിലി- 3,09,274, സ്പെയിൻ- 3,00,988, ബ്രിട്ടൻ- 2,88,133, മെക്സിക്കോ- 2,82,283, ഇറാൻ- 2,52,720.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ അമേരിക്ക- 1,36,652, ബ്രസീൽ- 70,524, ഇന്ത്യ- 22,144, റഷ്യ- 11,017, പെറു- 11,500, ചിലി- 6,781, സ്പെയിൻ- 28,403, ബ്രിട്ടൻ- 44,650, മെക്സിക്കോ- 33,526, ഇറാൻ- 12,447.