മലയാള സിനിമയെ മയക്കുമരുന്നും കളളപ്പണവും അടക്കി ഭരിക്കുന്നുവോ ?

Share News

മലയാള സിനിമയിലെ മയക്കുമരുന്ന് ഇടപാട് ഒരു വാർത്തയല്ല. പുതു സിനിമാക്കാർ മയക്കുമരുന്നിന്റെ അടിമകളാണ് എന്നാണ് പഴയ സിനിമാക്കാർ ആരോപിക്കുന്നത്. ഈയിടെ അച്ചടക്കമില്ലാത്തവരും മയക്കുമരുന്നിന് അടിമകളുമായ ചിലരുടെ പേരുകളും അവർ പുറത്തുവിട്ടു. കാര്യമെന്തായാലും ആശാസ്യമല്ലാത്ത കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത് എന്ന ധ്വാനി അതിലുണ്ട്. സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷവും പൊതുവെ ഇടതുപക്ഷമാണ്; അവർ സെക്കുലറുമാണ്. അമ്മയും സൂപ്പർ താരങ്ങളും ഫെഫ്ക പ്രസിഡന്റുമടക്കം പിണറായി വിജയൻറെ ആരാധകരുമാണ്. ആകെ നോക്കിയാൽ വിപ്ലവം കൊണ്ടുവരുവാൻ നിയുക്തരാക്കപ്പെട്ടവരാണ് തങ്ങൾ എന്നാണ് അവർ ധരിക്കുന്നതും ഭാവിക്കുന്നതും. കലശലായ ഇടതുപക്ഷ പുരോഗമനവാദിയാണ് പൃഥ്വിരാജ് എന്ന നടൻ. ഇടതുപക്ഷത്തിനു വേണ്ടി ഇടതടവില്ലാതെ പണിയെടുക്കുന്ന വിപ്ലവകാരിയാണ് അദ്ദേഹം . ആദായനികുതി വകുപ്പും ഇ ഡി യും അദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ കാണുന്നത്. ഇദ്ദേഹം മാത്രമല്ല പ്രമുഖരായ നിർമാതാക്കൾ, നടി-നടന്മാർ, വിതരണക്കാർ എന്നിവ രേയും ആദായ നികുതിക്കാരും ഇ ഡിക്കാരും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നും കേൾക്കുന്നു. നികുതി വെട്ടിപ്പും ഒരു വിപ്ലവകാരിക്ക് യോജിച്ച കാര്യമല്ല.

സിനിമ വ്യവസായമാണ് എന്നതാണ് എല്ലാവരും അംഗീകരിക്കുന്ന കാര്യം. ഏതൊരു വ്യവസായത്തിന്റെയും അടിസ്ഥാന ലക്‌ഷ്യം ലാഭമാണ്. പത്ത് മുടക്കിയാൽ പതിനൊന്നു കിട്ടണം. എങ്കിൽ മാത്രമേ വ്യവസായത്തിൽ ആളുകൾ പണം മുടക്കൂ. എന്നാൽ മലയാള സിനിമയിൽ അതല്ല അവസ്ഥ. മലയാളത്തിൽ പിടിക്കുന്ന 90% സിനിമകളും തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന വേഗത്തിലാണ് പൊട്ടുന്നത്. അവശേഷിക്കുന്ന പത്തു ശതമാനത്തിൽ രണ്ടു ശതമാനം മാത്രമാണ് സാമ്പത്തികമായി വിജയിക്കുന്നത്. ബാക്കി എട്ടുശതമാനം മുടക്കു മുതൽ തിരിച്ചു പിടിക്കുമെന്നു മാത്രം. 98 ശതമാനം നഷ്ട സാധ്യതയുള്ള ഒരു വ്യവസായത്തിൽ പണം മുടക്കുന്നത് ചൂതാട്ടത്തിനു സമാനമാണ്. ഇത്രയധികം പണം ചൂതാട്ടം നടത്തികളായാൻ ശ്രമിക്കുന്നവരുടെ യഥാർത്ഥ ലക്‌ഷ്യം എന്ത് എന്ന ചോദ്യം ചോദിക്കാതിരിക്കാനാകില്ല. ഏതൊരു വ്യവസായത്തിനും മുതൽ മുടക്കുന്നതിനു ഒരു തത്വം ഉണ്ട്. മുടക്കു മുതൽ തിരിച്ചു കിട്ടുമെന്ന് ആദ്യമേ ഉറപ്പാക്കണം. അധിക ചെലവ് ഒഴിവാക്കുകയും വേണം. സൂപ്പർ താരങ്ങൾ കോടികളാണ് വാങ്ങുന്നത് എന്നാണ് കേൾക്കുന്നത്. ഉത്പാദന ചെലവ് കൂടിയാൽ, മലയാളം പോലുള്ള ഒരു ചെറിയ ഇൻഡസ്ട്രിയിൽ നിന്ന്, അത് തിരിച്ചു പിടിക്കാൻ പ്രയാസമാണ് എന്ന് മുതൽ മുടക്കുന്നവൻ എങ്കിലും ആലോചിക്കണ്ടേ? അവരും അങ്ങിനെ ആലോചിക്കുന്നില്ല.

ഒരു സൂപ്പർ സ്റ്റാറിന്റെ 27 സിനിമകൾ തുടർച്ചയായി പൊട്ടി. എന്നിട്ടും ഈ സൂപ്പർ സ്റ്റാറിന്റെ ഡേറ്റ് കിട്ടാനായി നിർമാതാക്കൾ കാത്തു കെട്ടികിടക്കുന്നു എന്നറിയുന്നതിൽ മറ്റു പലരേയും പോലെ ഞാനും ആശ്ച്ചര്യപെട്ടു. ഒരു സൂപ്പർ സ്റ്റാറിനു വേണ്ടി നിരന്തരം നഷ്ടം സഹിക്കാൻ എന്തുകൊണ്ട് ആളുകൾ തയാറാകുന്നു എന്ന ചോദ്യം മനസ്സിൽ ഉത്തരം കിട്ടാതെ അവശേഷിച്ചു. ഇ ഡി അന്വേഷണം തുടങ്ങിയപ്പോഴാണ് അതിനു ഉത്തരം കിട്ടിയത്. വിദേശത്ത് നിന്നും കള്ളപ്പണം, എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട്, മലയാള സിനിമ വ്യവസായത്തിലേയ്ക്ക് ഒഴുകുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു സിനിമയിൽ എത്തുന്ന പണം ഇസ്‌ളാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. എന്തായാലും നടൻ പൃഥ്വിരാജ് പിഴപ്പണമായി 25 കോടി അടച്ചു എന്നാണ് പറയപ്പെടുന്നത്. ഈ വാർത്ത നൽകിയ ചാനലിന് എതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.

സിനിമയിൽ നടക്കുന്ന ഈ അധോലോക പ്രവർത്തനം അറിയാത്തവരായിരുന്നോ നമ്മുടെ സൂപ്പർ താരങ്ങൾ; സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സംവിധായകർ ഉൾപ്പടെയുള്ള പ്രമാണികൾ; സിനിമ സംഘടനാ നേതാക്കൾ?

ഇതൊന്നും മനസിലാക്കാൻ കഴിയാത്ത ശുദ്ധഗതിക്കാരാണ് സിനിമാക്കാർ എന്ന് കരുതുന്നത് അവരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്.

ഇസ്‌ളാമിക തീവ്രവാദത്തെ സാധൂകരിക്കുന്നതും ഇസ്ലാമിക മത സഹോദര്യത്തെ പ്രശംസിക്കുന്നതും ഇതര മതങ്ങളെ ഭാഗ്യന്തരേണ ഇക്ഴ്ത്തുന്നതുമായ സിനിമകൾ നിർമിച്ചവരുണ്ട്. അതിന്റെ ചങ്കായി നിന്നു പ്രവർത്തിച്ച നടന്മാരുണ്ട്; സംവിധായകരുണ്ട്; വിതരണക്കാരുണ്ട്‌. അവരിലേക്കെല്ലാം ഇ ഡിയുടെ അന്വേഷണം വ്യാപിക്കേണ്ടിയിരിക്കുന്നു. അപ്പോൾ അറിയാൻ കഴിയും ആരെല്ലാം എവിടെയെല്ലാം ഉണ്ട് എന്ന്. സിനിമയിലൂടെ കടത്തുന്ന വിദേശ പണം തീവ്രവാദികളിലേക്കും മയക്കുമരുന്ന് സംഘത്തിലേക്കും എത്തുന്നു എന്നാണ് കേൾക്കുന്നത്. ഇത്തരം ഒരു അവസ്ഥ സിനിമ എന്ന ജനകീയ മാധ്യമത്തെ സ്നേഹിക്കുന്നവരെ ആശങ്കപ്പെടുത്തേണ്ടതാണ്.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News