ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ? നീചനായ ആ ഫോട്ടോഗ്രാഫ ർ ഫോട്ടോ പകർത്താൻ നിൽക്കാതെ എന്തുകൊണ്ട് ആ കുട്ടിയെ രക്ഷിച്ചില്ല?

Share News

ഒരു ഫ്ലാഷ് വെളിച്ചത്തിൽ മറഞ്ഞ കെവിൻ കാർട്ടർവാക്കുകളേക്കാൾ ഏറെ ശക്തി പലപ്പോഴും ചിത്രങ്ങൾക്കാണ്.

ലോകത്തെ മാറ്റിമറിച്ച പലസംഭവങ്ങൾക്കും ചിത്രങ്ങൾ കാരണമാ യിട്ടുണ്ട്. സർഗ്ഗചേതനയുടെ മനസ്സിനുടമകൾ ഒപ്പിയെടുക്കുന്ന നിശ്ചല ചിത്രങ്ങൾ പലപ്പോഴും സമൂഹ മനസ്സാക്ഷിയെ തൊട്ടുണർ ത്തുകയും, അതിനൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയും, ജന്മസിദ്ധ വാസനയും ഒത്തുചേരുമ്പോൾ രൂപംകൊള്ളുന്ന സൃഷ്ടികൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ മഹത്തായസൃഷ്ടി നടത്തിയ വ്യക്തിയെത്തന്നെ വേട്ടയാടിയാലോ? തൻറെ ക്യാമറ കണ്ണിലൂടെ ലോകമനസാക്ഷിയുടെ കണ്ണു തുറപ്പിച്ച ശേഷം സമൂഹത്തിൻറെ നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങി പൊലിഞ്ഞുപോയ ഒരു ഫോട്ടോഗ്രാഫറുണ്ട്. പേര് കെവിൻ കാർട്ടർ.

കെവിൻ കാർട്ടർ.

1960 സെപ്റ്റംമ്പർ 13 ന് സൗത്ത് ആഫ്രിക്കയിലെ ജോഹാനസ് ബർഗിലായിരുന്നു കെവിൻ കാർട്ടറുടെ ജനനം. ജോഹാനസ് ബർ ഗിലെ സൺഡേ പത്രത്തിൽ ഫോട്ടോഗ്രാഫർ ആയിരുന്നു കാർട്ടർ. 1993 ൽ സുഡാനിൽ കലാപവും, പട്ടിണിയും, മരണങ്ങളും നടന്നു കൊണ്ടിരുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങൾ എടുക്കുവാൻ പുറപ്പെട്ടതായിരുന്നു കെവിൻ കാർട്ടർ. യു. എ. ൻറെ ‘ഓപ്പറേഷൻ സുഡാൻ’ എന്ന സുഡാനിലെ പട്ടിണി പാവങ്ങൾക്കുള്ള ഭക്ഷണ വിതരണ പദ്ധതിയുടെ ഭാഗമായി അവിടെ സഞ്ചരിക്കുവാനും, വാർത്തകൾ ശേഖരിക്കുവാനുമുള്ള അവസരം യു. എൻ. പത്രപ്രവർത്തകർക്കായി ഒരുക്കിയിരുന്നു.

Famine victims in a feeding center. (Photo by Kevin Carter/Sygma/Sygma via Getty Images)

സുഡാനിന്റെ ജനങ്ങളുടെ ദുരിതങ്ങൾ കേട്ടറിഞ്ഞിരുന്ന കാർട്ടറും U.N. സംഘത്തോടൊപ്പം ചേർന്നു. ലോകത്തിനു മുന്നിൽ സുഡാനിലെ ജനങ്ങളുടെ ദുരവസ്ഥ വെളിവാക്കിക്കൊടുക്കണം എന്ന ഒറ്റ ലക്ഷ്യത്തോടു കൂടിയുള്ളതായിരുന്നു ആ യാത്ര.1993 മാർച്ച് 23 – ന് യു. എൻ. സംഘത്തോടൊപ്പം കെവിൻ കാർട്ടർ സുഡാനിലെത്തി. അവിടെ യു.എൻ. ക്യാമ്പിന്റെ സമീപപ്രദേശങ്ങൾ നടന്നു കണ്ട കെവിൻ സുഡാനിലെ ജനങ്ങളുടെ കഷ്ടതകൾ വെളിവാക്കുന്ന നിരവധി ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. പട്ടിണിക്കോലങ്ങളായി ഒരുനേരത്തെ അന്നത്തിനായി മുറവിളികൂട്ടുന്ന നിസ്സഹായരായ ജനങ്ങളുടെ നേർചിത്രങ്ങൾ കണ്ട് മനസ്സുവിങ്ങിയ കെവിൻ ചിത്രമെടുപ്പ് മതിയാക്കി ക്യാമ്പിലേക്ക് തിരികെ നടന്നു. കെവിൻ പ്രതീക്ഷിച്ചതിലുമപ്പുറം ദുരിത പൂർണ്ണമായിരുന്നു അവിടെ കണ്ട കാഴ്ചകൾ.

ക്യാമ്പിലേക്ക് തിരികെ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിയുടെ ദയനീയമായ കരച്ചിൽ കാർട്ടർ കേട്ടത്. കാർട്ടർ അവിടേയ്ക്ക് വേഗത്തിൽ ഓടി. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഭക്ഷണം കിട്ടാതെ ശുഷ്‌കിച്ച ശരീരവുമായി നിവർന്നിരിക്കുവാൻ കഴിയാതെ മണ്ണിൽ തലയമർത്തി കിടക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ് കാർട്ടർ അവിടെ കണ്ടത്.

ഈ കുട്ടിയുടെ ചിത്രം സുഡാനികളുടെ അവസ്ഥ ലോകത്തിന്റെ മുന്നിലെത്തിക്കുവാൻ പ്രാപ്തമാണെന്ന് മനസ്സിലാക്കിയ കാർട്ടർ പെട്ടെന്ന് ക്യാമറ കയ്യിലെടുത്തു. പെട്ടെന്നായിരുന്നു ഒരു കഴുകൻ കുട്ടിയുടെ സമീപത്ത് പറന്നിറങ്ങിയത്. കഴുകന്റെ കണ്ണിൽ പെടാതെ കാർട്ടർ മാറി നിന്നു. കഴുകൻ ചിറകുവിരിക്കുന്ന ചിത്രത്തിനാണ് സമൂഹമനസ്സാക്ഷിയെ ഉണർത്തുവാൻ കൂടുതൽ പ്രാപ്‌തി എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഏകദേശം 20 മിനിറ്റുകളോളം കാത്തുനിന്നുവെങ്കിലും കഴുകൻ ചിറകു വിടർത്തിയില്ല. തുടർന്ന് ഏതാനും ഫോട്ടോകൾ എടുത്തശേഷം കഴുകനെ ഓടിക്കുവാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും സമയം അതിക്രമിച്ചു കടന്നിരുന്നു. യു. എൻ. സംഘം ക്യാമ്പിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുവാൻ ഇനി ഏതാനും മിനിറ്റുകളേ ബാക്കിയുള്ളൂ. കാർട്ടർ യു. എൻ. ക്യാമ്പിലോടിയെത്തി. കുട്ടിയുടെ കാര്യം അടിയന്തിരമായി പരിഗണിക്കണമെന്ന് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാ നത്താവളത്തിലേയ്ക്ക് യാത്രയായി.

ജോഹാനസ് ബർഗിൽ മടങ്ങിയെത്തിയ കാർട്ടർ ഉടൻതന്നെ താൻ പകർത്തിയ കുട്ടിയുടെ ചിത്രം ന്യൂയോർക്ക് ടൈംസ് പത്രത്തിന് അയച്ചു കൊടുത്തു. ആ ചിത്രം ലോക മനസ്സാക്ഷിയുടെ കണ്ണു തുറപ്പിക്കുമെന്ന് കാർട്ടർക്ക് ഉറപ്പുണ്ടായിരുന്നു. 1993 മാർച്ച് 26 -ലെ പത്രത്തിൽ ആ ചിത്രം പത്രത്തിന്റെ ഒന്നാം പേജിൽ അതീവ പ്രാധാന്യത്തോടെ പുറത്തുവന്നു. തുടർന്ന് നടന്നത് കാർട്ടർ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ ആയിരുന്നു. നിരവധിപേർ പത്ര ഓഫീസിലേക്ക് ഫോൺ ചെയ്തു, നിരവധിപേർ കത്തുകൾ അയച്ചു. രണ്ട് കാര്യങ്ങളേ അവർക്ക് അറിയേണ്ടിയിരു ന്നുള്ളൂ.

ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ? നീചനായ ആ ഫോട്ടോഗ്രാഫ ർ ഫോട്ടോ പകർത്താൻ നിൽക്കാതെ എന്തുകൊണ്ട് ആ കുട്ടിയെ രക്ഷിച്ചില്ല?

പറന്നിറങ്ങിയ കഴുകന്റെ മനസ്സിനേക്കാൾ വലിയ വേട്ടക്കാരന്റെ മനസ്സാണ് മനുഷ്യനെന്ന് കെവിൻ കാർട്ടറിന് അറിയില്ലായിരുന്നു. സമൂഹത്തിൻറെ ചോദ്യങ്ങൾക്കു മുന്നിൽ മനുഷ്യസ്നേഹിയായ ആ ഫോട്ടോഗ്രാഫർ പകച്ചു നിന്നു. അവർ ചോദിച്ച ചോദ്യങ്ങൾ കാർട്ടർ തന്നോടു തന്നെ ചോദിച്ചു തുടങ്ങി. അതോടെ അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിനും, കുറ്റബോധത്തിനും, വിഷാദത്തിനും അടിമയായി.

കാർട്ടർ പകർത്തിയ ‘സുഡാനിലെ പെൺകുട്ടി’ എന്ന ഈ ചിത്രത്തെതേടി പത്രപ്രവർത്തകർക്കുള്ള ലോകോത്തര ബഹു മതിയായ പുലിസ്റ്റർ പുരസ്‌കാരം തേടിയെത്തി. അപ്പോഴും അഭിനന്ദനങ്ങളെക്കാളേറെ വിമർശനങ്ങളായിരുന്നു കൂടുതൽ. കാർട്ടർ പകർത്തിയ ചിത്രമാണ് സുഡാനിലെ നരകജീവിതത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവന്നതെന്ന കാര്യം വിമർശകർ ചിന്തിച്ചില്ല.

ആ നല്ല മനുഷ്യൻ അവർക്കൊരു വേട്ടമൃഗം മാത്രമായിത്തന്നെ അപ്പോഴും നിലകൊണ്ടു. ഒടുവിൽ തൻറെ മനസ്സറിഞ്ഞ് എല്ലാ പ്രതിസന്ധിയിലും തൻറെ കൂടെനിന്ന പ്രിയസുഹൃത്ത് കെന്നിന്റെ ആകസ്മിക മരണവും വിമർശനങ്ങളും ചേർന്നപ്പോൾ കാർട്ടർക്ക് ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. മാനസിക സമ്മർദ്ദം താങ്ങാവുന്ന തിലുമപ്പുറമായപ്പോൾ കെവിൻ കാർട്ടർ എന്നെന്നേയ്ക്കുമായി ജീവിതത്തിൽ നിന്നും സ്വയം വിടവാങ്ങി.

ദൈവത്തിൻറെ കയ്യൊപ്പോടെ കാർട്ടർ പകർത്തിയ ചിത്രം സമൂഹത്തിന്റെ കണ്ണു തുറപ്പിച്ചു. പക്ഷെ സമൂഹം കാർട്ടർക്ക് കൽപ്പിച്ചു നൽകിയത് മരണം എന്ന ദുർവിധിയായിരുന്നു..

പറന്നിറങ്ങിയ കഴുകന്റെ മനസ്സിനേക്കാൾ വലിയ വേട്ടക്കാരന്റെ മനസ്സാണ് മനുഷ്യനെന്ന് കെവിൻ കാർട്ടറിന് അറിയില്ലായിരുന്നു.

ഒരു സുഹൃത്ത് ഫേസ്ബുക്കിൽ എഴുതിയ വരികളാണ് മുകളിലുള്ളത് .അദ്ദേഹത്തിൻെറ കാഴ്ചപ്പാട്‌ ആ കുറിപ്പിൽ ഉണ്ടായിരുന്നു .ഓരോ സംഭവങ്ങളെക്കുറിച്ചും വ്യക്തികൾക്ക് വ്യസ്ത്യസ്തമായ വീക്ഷണമായിരിക്കും .

ഈ ചിത്രം ഇക്കാലത്തും വലിയ ചിന്തകൾക്ക് ഇടവരുത്തുന്നു .

ഫോട്ടോഗ്രാഫർക്ക് ചിത്രം എടുക്കുന്നതിനും അപ്പുറം ,ജീവൻ രക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടോ ? എന്നതായിരുന്നു പ്രസക്തമായ ചോദ്യം .”കഴുകൻ ചിറകുവിരിക്കുന്ന ചിത്രത്തിനാണ് സമൂഹമനസ്സാക്ഷിയെ ഉണർത്തുവാൻ കൂടുതൽ പ്രാപ്‌തി എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഏകദേശം 20 മിനിറ്റുകളോളം കാത്തുനിന്നുവെങ്കിലും കഴുകൻ ചിറകു വിടർത്തിയില്ല. തുടർന്ന് ഏതാനും ഫോട്ടോകൾ എടുത്തശേഷം കഴുകനെ ഓടിക്കുവാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. ” -അദ്ദേഹം കാത്തുനിന്നത് കഴുകാൻ ആക്രമിക്കുന്ന ചിത്രം ലഭിക്കുന്നതിനുവേണ്ടിയായിരുന്നോ ?

ചിത്രം എടുത്ത ശേഷം ആ കുട്ടിയെ ഉപേക്ഷിച് എങ്ങനെ അദ്ദേഹത്തിന് നാടുവിടുവാൻ സാധിച്ചു ?

വായനക്കാരുടെ മുമ്പിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനുമപ്പുറം ഫോട്ടോഗ്രാഫർക്കും മാധ്യമങ്ങൾക്കും ഉത്തരവാതുത്ത്വം ഇല്ലേ ? പ്രശ്‍നം പരിഹരിക്കുവാൻ നേതൃത്വം നൽകേണ്ടതില്ലെ ?…

ഫോട്ടോഗ്രാഫറെ കുറ്റപ്പെടുത്തുന്നവർ തെരുവുകളിൽ ഭക്ഷണം ലഭിക്കാതെ വിഷമിക്കുമ്പോൾ ,നമ്മുടെ നാട്ടിൽ തെരുവിലെ കുപ്പത്തൊട്ടിയിൽ നിന്നും ഭക്ഷണം വാരികഴിക്കുന്നത് കാണുമ്പോൾ അവരെഅവഗണിച്ചുപോകുന്നവർക്ക് വിമർശിക്കുവാൻ എങ്ങനെ സാധിക്കും ?

ഉദരത്തിലെ ജീവനെ സ്വന്തം സുഖസൗകര്യങ്ങളുടെ പേരിൽ ക്രൂരമായി കൊല്ലുവാൻ തയ്യാറാകുന്നവരും ,മെഡിക്കൽ സയൻസിന്റ്റെ പേരിൽ പിന്തുണ നൽകുന്നവർക്കും ,നിയമത്തിൻെറ പേരിൽ അവർക്കായി വാദിക്കുകയും .വിധിക്കുകയും ചെയ്യുന്നവർക്ക് എങ്ങനെ പ്രതികരിക്കുവാൻ കഴിയും ?

abortion child womb

ഭ്രുണഹത്യക്ക്‌ കൂട്ടുനിൽക്കുന്ന വ്യക്തികൾക്കും ,സമൂഹത്തിനും കെവിൻ കാർട്ടറെ എങ്ങനെ കുറ്റപ്പെടുത്തുവാൻ കഴിയും ?

നിയമങ്ങൾ പരിഷ്കരിക്കുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും മൂല്യങ്ങൾ മറക്കരുത്.


അടുത്ത കാലത്ത് കേരള ഹൈകോടതിയും സുപ്രിം കോടതിയും പരിഗണയ്ക്ക് വന്ന ചില കേസുകളിൽ വിധി പ്രഖ്യാപിക്കുകയും, നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. പലതും നാടിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതായിരുന്നുവെന്ന് പറയാതെ വയ്യ.

ഒരു നാടിന്റെ സംസ്കാരം വിലയിരുത്തുമ്പോൾ, ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് നന്മകളുടെ സുചനയായി വിലയിരുത്തപ്പെടുകയില്ല.
മനുഷ്യജീവനെ അപകടരമായി ബാധിക്കുന്ന പല നിയമനിർമ്മാണങ്ങളും പരിഷ്കാരങ്ങളും, പരിധിവിട്ടുള്ള വ്യാഖ്യാനങ്ങളും നടക്കുമ്പോൾ അതൊന്നും ജീവസംസ്കാരത്തിന്റെ വളർച്ചയ്ക്ക് സഹായകരമല്ലെന്നു ഭരണാധികാരികൾ മനസ്സിലാക്കണം.

കുഞ്ഞുങ്ങളുടെ ജനനം നിർബന്ധപൂർവം നിയന്ത്രിക്കൽ, ഗർഭ ച്ചിദ്രം, ദയാവധം, കൃത്രിമ ജീവോല്പാദനം.. എന്നി രംഗങ്ങളിലെല്ലാം ഇത്‌ കാണുന്നു.

മനുഷ്യജീവൻ അനന്യവും അലംഘന യീയവും പകരംവയ്ക്കാനാവാത്തതും, പരസ്പരം മാറ്റാനാവാത്തത്തും, നിത്യം നിലനിൽക്കുന്നതും മറ്റ് ജീവനുമായി താരതമ്യപ്പെടുത്താനാവാത്തതുമാണെന്ന കാര്യം കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യൻ സ്വായത്ത മാക്കിയ ഒരു വലിയ അവബോധമായിരുന്നു.

നിയമ -ധാർമിക വ്യവസ്ഥിതികളുടെ അടിസ്ഥാനവുമായിരുന്നു. ക്രൈസ്തവ വിശ്വാസമാണതിന് ഏറ്റവുമധികം വഴിതെളിച്ചതെന്നു സുവിദി തമാണ്.

ഓരോ മനുഷ്യജീവിയും ധർമ്മിക മൂല്യമുള്ള, നഷ്ടപ്പെടുത്താനാവാത്ത അവകാശങ്ങളുള്ള സത്തയാണെന്നുള്ള ഒരു ബോധ്യമാണു ണ്ടായിരുന്നത്. അതിന് മാറ്റം വറുത്തുമ്പോൾ പ്രൊ ലൈഫ് മനോഭാവമുള്ള ആർക്കും കണ്ണടച്ച് കയ്യും കെട്ടി നോക്കി നിൽക്കുവാനാകില്ല.

ജീവന്റെ ദൈവശാസ്ത്രം സമൂഹത്തിൽ ചർച്ചചെയ്യപ്പെടണം.നമ്മുടെ രാജ്യത്തെ വിവിധ മതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടെയും നേതൃത്വം മനുഷ്യജീവനെക്കുറിച്ചുള്ള അവരുടെ പഠനങ്ങളും മനോഭാവങ്ങളും നിലപാടുകളും വ്യക്തമാക്കട്ടെ.

മനുഷ്യജീവൻ ഒരു അടിസ്ഥാന നന്മയാണ്, മൂല്യമാണ്. മനുഷ്യജീവന് അതിൽത്തന്നെ മൂല്യമുണ്ട്. അതായത്, ഏതെങ്കിലും വ്യക്തികളോ, സമൂഹമോ, ഭരണഘടനയോ, സാമ്പത്തിക ക്രമമോ കല്പ്പിച്ചുകൊടുക്കുന്നതുകൊണ്ട് കിട്ടുന്ന മൂല്യമല്ല മനുഷ്യജീവന്റേത്. കാരണം ദൈവമാണ് ജീവന്റെ ആദികാരണം. ദൈവപ്രീതിക്കെന്നു പറഞ്ഞ് വൈകല്യമുള്ള വ്യക്തികൾ നരബലിപോലും നടത്തുമ്പോൾ, ജീവന്റെ മഹത്വത്തേക്കുറിച്ച് സജീവ ചർച്ചകൾ പൊതുസമൂഹത്തിൽ ഉയരണം. ഈശ്വരവിശ്വാസത്തിന്റെ ഭാഗമാണ് ജീവന്റെ സംരക്ഷണം എന്ന് നാം ഒരുമിച്ച് ഉറക്കെ പറയണം.

ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം ഉണ്ടെന്ന് പ്രഘോഷിക്കുന്നതാണ് പ്രൊ ലൈഫ് ശുശ്രുഷകൾ. കൂടുതൽ മനുഷ്യർ കൂടുതൽ അനുഗ്രഹമെന്നും ,ജനങ്ങളാണ് സമ്പതെന്നും പഠിപ്പിക്കുന്നു.ശരീരത്തിന്റെ മഹനീയത വ്യക്തമാക്കുന്നു.ജീവസമൃദ്ധിയും ജീവന്റെ സമഗ്രസംരക്ഷണവും ഓരോ വ്യക്തിയുടെയും കടമയാണെന്ന് കത്തോലിക്ക സഭയിലെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പഠിപ്പിക്കുന്നു.

ഓരോ വിശ്വാസിയും ജീവന്റെ സംരക്ഷകരാണ്, അതുകൊണ്ട് അവരെല്ലാം പ്രൊ ലൈഫ് ശുശ്രുഷകാരുമാണ്. എന്നാൽ ഇനി നമുക്ക് കൂടുതൽ സജീവപ്രവർത്തകരെ വേണം. അവരിലുടെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരിലേക്കും ജീവന്റെ സന്ദേശം എത്തിക്കണം. അതിന് പ്രൊ ലൈഫ് സമിതികൾ ഇടവകൾ തോറും രൂപം കൊള്ളണം. ഇടവക, രൂപത പാസ്ട്രൽ കൗൺസിലുകളിൽ പ്രൊ ലൈഫ് വിഭാഗം ശക്തമായി വരണം. അതാണ്‌ കത്തോലിക്ക സഭയുടെ ദർശനം. ഭാരതത്തിൽ പ്രൊ ലൈഫ് ശുശ്രുഷകൾ കേരളത്തിലാണ് ഏറ്റവും നന്നായി നടക്കുന്നത്. കേരളത്തിലെ എല്ലാ രൂപതകളിലും പ്രൊ ലൈഫ് ശുശ്രുഷകൾ നന്നായി നടത്തുവാൻ കെസിബിസിയും എല്ലാ പിതാക്കന്മാരും പ്രത്യേകം ശ്രദ്ധിക്കുന്നു.

കേരള ഹൈകോടതിയിലും, സുപ്രിംകോടതിയിലും ജീവനെതിരെ അധാർമ്മിക നിയമങ്ങൾക്കായി കേസുകൾ വർദ്ധിച്ചുവരുന്നു. പല കേസുകളും പല അധാർമ്മിക പ്രസ്ഥാനങ്ങളും പുറത്തുനിന്നു പിന്തുണ നൽകുന്നതുമായിരിക്കും. അതിനെതിരെ വാദിക്കുവാൻ മികച്ച അഭിഭാഷകരും, കേസുകൾ നടത്തുവാനുള്ള സംവിധാനങ്ങളും ആവശ്യമായിരിക്കുന്നു. ഇതിനൊക്കെ നല്ല നല്ല പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആത്മാർത്ഥമായ പിന്തുണയും പ്രോത്സാഹനവും പ്രൊ ലൈഫ് നേതൃത്വം അഭ്യർത്ഥിക്കുന്നു.

നിയമങ്ങൾ മാറുമ്പോഴും ,മനുഷ്യമനഃസാക്ഷിയെ ജീവനുവേണ്ടി ഉണർത്തുവാൻ ,മനുഷ്യസമൂഹത്തെ ജാഗ്രതയോടെ നമുക്ക് ഒരുക്കാം.

ഫോട്ടോ എടുത്ത ശേഷം ,ജീവൻ രക്ഷിക്കുവാനുള്ള ശ്രമം ആവശ്യമായിരുന്നുഎന്ന ചിന്ത അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചുകാണും .

ജീവനെ സ്നേഹിക്കുവാനും ,ആദരിക്കുവാനും ,സംരക്ഷിക്കുവാനും എല്ലാ വ്യക്തികൾക്കും ചുമതലയുണ്ട് .

കരുതലും കാവലും നമ്മുടെ ജീവിതത്തിൻെറ ഭാഗമായിരിക്കണം .ഈ ചിത്രം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കട്ടെ .കഴുകൻ പലവിധത്തിൽ നമുക്കുചുറ്റും ഉണ്ടെന്ന് മനസ്സിലാക്കണം .

ഫോട്ടോ എടുത്തുമടങ്ങുന്നതുപോലെ കണ്ണടച്ചും ,കയ്യും കെട്ടി മാറിനിൽക്കുകയോ .മൗനം പാലിക്കുകയോ ചെയ്യാതിരിക്കുവാൻ നമുക്ക് ആഗ്രഹിക്കാം ,ആത്മാർത്ഥമായി പരിശ്രമിക്കാം ,പ്രാർത്ഥിക്കാം .

“അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിനും, കുറ്റബോധത്തിനും, വിഷാദത്തിനും അടിമയായി.”-എന്ന് കെവിനെക്കുറിച് പറഞ്ഞതുപോലെ നമ്മെക്കുറിച് വിലയിരുത്തുവാൻ ഇടവരാതിരിക്കട്ടെ .

കുറ്റബോധം വഴിവിട്ടുപോയപ്പോൾ കെവിൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി .ജീവനെ നഷ്ട്ടപ്പെടുത്തുവാൻ ആർക്കും അവകാശമില്ലന്നത് അനേകർ മറന്നുപോകുന്നു .ജീവൻ ദൈവത്തിൻെറ ദാനം .

ജീവിക്കുവാൻ വിഷമിക്കുന്ന ഏതൊരു വ്യക്തിയെയും കഴിയുന്ന വിധത്തിൽ അതിവേഗം ,അർഹിക്കുന്ന വിധത്തിൽ ,ആത്മാർത്ഥമായി സഹായിക്കുവാൻ ശ്രദ്ധിക്കാം .ജീവനെതിരായ എല്ലാ ലഹരികളെയും ,നിയമങ്ങളെയും ,സംവിധാനങ്ങളെയും എതിർക്കുവാൻ സാധിക്കണം .

യുദ്ധം എവിടെ ആര് നടത്തിയാലും വലിയ തെറ്റെന്ന് പറയുവാൻ കഴിയണം .നമ്മുടെ സമൂഹത്തിൽ ജീവൻ സംരക്ഷിക്കപ്പെടണം .

ശക്തമായി പ്രാർത്ഥിച്ചും പ്രവർത്തിച്ചും ജീവന്റെ സംസ്കാരത്തെ നമുക്ക് വളർത്താം.

sabu jose,president kcbc pro life samithi

സാബു ജോസ്,

എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ് &ആനിമേറ്റർ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി.

9446329343. Sabujosecochin@gmail.com.

Share News