
ഫാ. റോബർത്തോ മാൽജെസീനിക്ക് ഇറ്റലിയുടെ ആദരം.
ഉത്തര ഇറ്റലിയിലെ കോമൊ പട്ടണത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ കൊല്ലപ്പെട്ട യുവവൈദികൻ ഫാ.റൊബേർത്തൊ മാൽജെസീനിക്ക്, ഇറ്റലിയിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഗോൾഡൻ മെഡൽ നല്കി ആദരിക്കാനുളള ആഭ്യന്തരമന്ത്രിയുടെ തീരുമാനം ഇറ്റാലിയൻ പ്രസിഡൻറ് സെർജ്ജോ മത്തെറല്ലാ അംഗീകരിച്ചു.
കോമൊ രൂപതയിൽ പാവപ്പെട്ടവർക്കായി ജീവിതം സമർപ്പിച്ച ഫാ. റൊബേർത്തൊ, സെപ്തംബർ 15-Ɔο തിയതി ചൊവ്വാഴ്ചയാണ് അദ്ദേഹത്തിൻറെ കൈയ്യിൽ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുള്ള മാനസിക രോഗിയായ ഒരു വ്യക്തിയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഫാ. റോബേർത്തോ പങ്കുവെച്ച മാനവിക സാഹോദര്യത്തിൻറെ അസാധാരണമായ സന്ദേശത്തെയും സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്കിയ ക്രിസ്തീയ പ്രതിബദ്ധതയുടെ തിളക്കമാർന്ന ജീവിതമാതൃകയെയും ജീവത്യാഗത്തെയും കണക്കിലെടുത്താണ് ഈ ബഹുമതി നല്കുന്നത് എന്ന് ഇറ്റാലിയൻ പ്രസിഡൻറ് മത്തെറെല്ലാ അറിയിച്ചു.
കടപ്പാട്: Fr. Mathew(Jinto)Muriankary