
ജോ ബൈഡനെ യുഎസ് പ്രസിഡന്റായി പ്രഖ്യാപിച്ചു
വാഷിംഗ്ടൺ ഡിസി: ഡെമോക്രോറ്റിക് നേതാവ് ജോ ബൈഡനെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു. കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് പ്രഖ്യാപനം നടത്തിയത്.
ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് ബൈഡനെ ഔദ്യോഗികമായി പ്രസിഡന്റായി അംഗീകരിച്ചത്. യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ അക്രമം നടത്തിയതിന് ശേഷമാണ് വീണ്ടും സഭ ചേര്‍ന്ന് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.
306 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഡോണള്‍ഡ് ട്രംപിന് 232 വോട്ടുകള്‍ ലഭിച്ചു.
ട്രംപനുകൂലികള്‍ പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ച് കയറി വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ അക്രമികളെ പുറത്താക്കിയതിന് ശേഷം അലങ്കോലപ്പെട്ട കെട്ടിടം വൃത്തിയാക്കിയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.