
അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല
ഈശോമിശിഹായിൽ പ്രിയപ്പെട്ടവരേ കോവിഡ്-19
വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയിരിക്കുകയാണല്ലോ.
ഇപ്രകാരം അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല. ദൈവാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്.
എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യമുണ്ടായിരിക്കേണ്ടതും അവിടെ വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുമാണ്
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം