
ആനയല്ല, അമ്മയായിരുന്നു മഹാപാപികളെ ?!
-ചെഞ്ചേരി
അമ്മയല്ലേ ഞാനും!
അമ്മയല്ലേ ഞാനും, അമ്മയല്ലേ ഞാനും….
ആനയാകിലും എന്റെ വയറ്റിലും ഒരു ജീവനാണ് മനുഷ്യരേ…
ഈറ്റുനോവുമായിത്തിരി ദാഹനീര് തേടുമ്പോൾ
എന്തിനീ ക്രൂരത?
വെള്ളംതരണ്ട, വിഷബോംബുവച്ച മധുരമെന്തിനുതന്നു നിങ്ങൾ?..
എന്റെ കുഞ്ഞിനെപ്പോലും വെറുതെവിട്ടില്ലല്ലോ നിങ്ങൾ?!
ഒരമ്മയുടെ പിളർന്ന നെഞ്ചിന്റെ പിടയലാണിത്
മാനിഷാദ !!!
കന്നാരചക്കയ്ക്കും കറിവേപ്പിലയ്ക്കും ചീരയ്ക്കും തുവരയ്ക്കും വിഷംപുരട്ടി നിങ്ങൾ തമ്മിൽ തീർന്നോളുക!
ഞങ്ങളെയെന്തിനിങ്ങനെ?…
ഇടവപ്പാതിയല്ലീപ്പെയ്യുന്നതു നിങ്ങൾ പൊട്ടിച്ചുതകർത്തൊരമ്മതൻ ഇടനെഞ്ചാണ് മറക്കരുത്!
ഓർക്കുക! നിങ്ങൾ കടിപ്പിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളിലൊരാളൊരിക്കലും ഉത്രയെ വിഷമേല്പിക്കില്ലായിരുന്നു!
അറിയുക മനുഷ്യരേ! നിങ്ങൾക്കുള്ളത്രയുംവിഷം ഞങ്ങൾക്കില്ല! ഇനിയൊട്ടുണ്ടാവുകയുമില്ല!!
മാനിഷാദ! മാനിഷാദ!
-ചെഞ്ചേരി