കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു

Share News

എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്.

2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ ജീവിതങ്ങളും കാർട്ടൂൺ രൂപത്തിലും, പസ്സിലുകളും, ക്രാഫ്റ്റ് വർക്കുകളും, ബൈബിൾ വചന പഠനങ്ങളും ഉൾകൊള്ളുന്ന ബഡ്‌സ് മാഗസിനിൽ കുട്ടികൾക്ക് തങ്ങളുടെ തായ വരകളും, രചനകളും പബ്ലിഷ് ചെയ്യാനുള്ള അവസരങ്ങളും ഉണ്ട്.

2021 ജനുവരി മുതൽ പ്രതിമാസ പ്രസിദ്ധീകരണം ആരംഭിക്കുന്ന ബഡ്‌സ് മാഗസിൻ, ക്രിസ്മസ് ഗിഫ്റ്റ് 2020 എന്ന പദ്ധതിയുടെ ഭാഗമായി പകുതി വിലയ്ക്ക് (300 രൂപയ്ക്ക് രണ്ട് കോപ്പികൾ) അടുത്ത ഒരു വർഷകാലത്തേക്ക് വാങ്ങാനുള്ള സൗകര്യമുണ്ട്.

കെയ്റോസ് ബഡ്‌സ് മാസികയ്ക്ക് പുറമേ, നിരവധി പ്രവർത്തനങ്ങൾ അടങ്ങിയ, ആത്മീയ യാത്രയിൽ കുട്ടികൾക്ക് സഹചാരിയാകാവുന്ന 252 പേജുകളുള്ള കെയ്റോസ് ബഡ്‌സ് ഡയറിയും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക, വിളിക്കുക


തോമസ് ജേക്കബ് – 91 7736134585.
ജോജി ജോസ് – 91 7025985803.
ലീന ഷാജു – 91 9446967842.
www.kairos.global

Share News