കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം
കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം
. പ്രകൃതിയുടെ ജൈവികതയുമായി ചേർന്നു നിൽക്കുന്നതിനായുള്ള മനുഷ്യന്റെ പ്രേരണകളുടെ പ്രതിനിധാനമായി മാറിയ ജീവിതം.
തീർത്തും കഷ്ടപ്പാടുകൾ നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വം. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി മാറ്റി വയ്ക്കപ്പെട്ട ജീവിതം.
മനുഷ്യൻ മനുഷ്യനെ മറക്കുകയും വിദ്വേഷം ഉള്ളവരായി തീരുകയും ചെയ്ത ഈ കാലഘട്ടത്തിൽ വരും തലമുറക്കായി പരിസ്ഥിതിയെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്.
മാനവിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും വിലയില്ലാതായി തീർന്ന ഈ സമൂഹത്തിൽ പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും പ്രകൃതിയുമായി സാഹോദര്യം പുലർത്തുകയും ചെയ്ത മഹത് വ്യക്തിത്വം
ഒരു ഓർമപ്പെടുത്തൽ കൂടിയാണ്
. തന്റെ ജന്മനാട്ടിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലായി ഒരു ലക്ഷത്തോളം കണ്ടൽച്ചെടികൾ നട്ടു കൊണ്ട് അദ്ദേഹം ഒരു പരിസ്ഥിതി വിപ്ലവം തന്നെ നടത്തി.
കേരളത്തിലെ ജലാശയങ്ങളിൽ പച്ചപ്പ് വിതറി നിൽക്കുന്ന കണ്ടൽക്കാടുകൾ കല്ലേൻ പൊക്കുടന്റെ ഓർമകളെ മരണമില്ലാതെ നിലനിർത്തുന്നു.
പാർവതി പി ചന്ദ്രൻ