
കാപ്പന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയ വിജയം: ചെന്നിത്തല
കോട്ടയം: മാണി സി കാപ്പന് എന്‍സിപി വിട്ട് യുഡിഎഫിലേക്ക് വരുന്നത് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായില്‍ തന്നെ കാപ്പന് മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കാപ്പന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ച് ധാര്‍മിക പ്രശ്നം ഉന്നയിക്കാന്‍ എല്‍ഡിഎഫിന് അവകാശമില്ല. യുഡിഎഫ് വിട്ട് പോയപ്പോള്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജും എംഎല്‍എ സ്ഥാനം രാജി വച്ചില്ലല്ലോ എന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം. എന്‍എസ്എസിന് തങ്ങളോടുള്ള തെറ്റിധാരണ മാറിയെന്നും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ യുഡിഎഫ് നിലപാട് ശരിയായിരുന്നു എന്ന് അവര്‍ക്ക് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പമായിരുന്നു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. അതിന് പ്രധാനമന്ത്രി കേരളത്തില്‍ വന്നാലും മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.