കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് കെസിബിസി സംഭാവന നല്കി
കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയിലെ രൂപതകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും കെസിബിസി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു പുറമേയാണിത്. രൂപതകളും സന്ന്യാസസമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുമെന്ന് കെസിബിസി അറിയിച്ചു.