ഒരു പക്ഷെ ഇതാദ്യമായിട്ടാവണം, കേരളത്തിൽ നിന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് IPS ഓഫീസർ ആകുന്നത്.

Share News

ബിജോയ് പൗലോസ്

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി ശ്രീ.ആർ വിശ്വനാഥ് ഐപിഎസ് ചുമതലയേറ്റു.

2012-ൽ CA പരീക്ഷ മികച്ച രീതിയിൽ പാസായ ഇദ്ദേഹം പ്രശസ്ത കൺസൾട്ടൻസി സ്ഥാപനമായ KPMG-യിൽ സേവനമനുഷ്ഠിച്ച ശേഷമാണ് തന്റെ സ്വപ്നമായ സിവിൽ സർവീസ് നേടിയെടുത്തത്.

ആലുവ മോഹൻകുമാർ & Co യിലാണ് CA ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയത്. ഒരു പക്ഷെ ഇതാദ്യമായിട്ടാവണം, കേരളത്തിൽ നിന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് IPS ഓഫീസർ ആകുന്നത്. ഇന്ത്യയിൽ തന്നെ ഒരു അപൂർവതയാണീ നേട്ടം.

ആലുവ കടുങ്ങല്ലൂർ സ്വദേശിയാണ് വിശ്വനാഥ്. അദ്ദേഹത്തിന് അഭിനന്ദനങ്ങളും പുതിയ ഔദ്യോഗികജീവിതത്തിന് എല്ലാ വിധ ആശംസകളും നേരുന്നു..

. Bijoy Mullassedath Poulose facebook

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു