
കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട: സിപിഎം
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം. ബിനീഷിന്റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു.
മയക്കുമരുന്നു കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് എതിരാളികളെ സഹായിക്കും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോടിയേരിക്കെതിരായ പ്രചാരവേല ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായി.