പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപതയുടെ – ലേബർ ബാങ്ക്

Share News

കോവിഡ് രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രവാസികളിൽ നല്ലൊരുപങ്കും ജോലി നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നിരിക്കുകയാണ്. ജോലിയിൽ തുടരുന്നവർ പോലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. പഠനത്തിനും ജോലിക്കുമായി വിദേശത്ത് ചേക്കേറിയവരും സമാന സാഹചര്യത്തെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തിരികെ വരുന്ന പ്രവാസികളുടെ തൊഴിൽ പ്രാഗത്ഭ്യവും സാങ്കേതിക പരിജ്ഞാനവും തിരിച്ചറിഞ്ഞ് ഉചിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും സംരംഭകരെന്ന നിലയിൽ സാധിക്കുമെങ്കിൽ തൊഴിൽ ദാതാക്കളായിക്കൂടി അവരുടെ കഴിവ് പ്രയോജനപ്പെടുത്താനും കഴിയണം. അഥിതി തൊഴിലാളികളുടെ തിരിച്ചുപോക്ക് നമ്മുടെ തൊഴിൽ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നു അരക്ഷിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ ആദ്യ ഘട്ടമായി കേരള ലേബർ മൂവ്മെൻറ് കോതമംഗലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരിച്ചുവരുന്നവരും തുടരുന്നവരുമായ പ്രവാസി തൊഴിലാളികളുടെയും പഠനത്തിനും ജോലിക്കുമായി കേരളത്തിന് വെളിയിൽ ആയിരിക്കുന്നവരുടെയും തൊഴിൽ പരിചയങ്ങളും സംരംഭകത്വ സാധ്യതകളും ഉൾക്കൊള്ളുന്ന ഒരു ലേബർ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയാണ്. ഇതിൽ ചേരുന്നതിനുള്ള ഉള്ള രജിസ്ട്രേഷൻ ഫോം കേരള ലേബർ മൂവ്മെൻറ് കോതമംഗലം രൂപതയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവർക്കും നിലവിൽ തുടരുന്നവർക്കും പ്രവാസി ക്ഷേമനിധി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ അംഗമായി ചേരുവാനുള്ള അവസരവും ഒരുക്കുന്നതാണ്.

പദ്ധതിയുടെ ഉത്ഘാടനം ബിഷപ്പ്സ് ഹൗസിൽ ചേർന്നയോഗത്തിൽ വച്ച് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിച്ചു. കേരള ലേബർ മൂവ്മെൻറ് പ്രസിഡൻറ് അഡ്വ .തോമസ് മാത്യു അധ്യക്ഷത വഹിച്ചു . രൂപത ഡയറക്ടർ ഫാ.അരുൺ വലിയതാഴത്ത് മുഖ്യ പ്രഭാഷണം നടത്തി. രൂപത വികാരി ജനറാളൻമാരായ മോൺ .ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ,മോൺ .ഫ്രാൻസിസ് കീരംപാറ ,ചാൻസിലർ ഫാ.ജോസ് പുല്ലോപ്പിള്ളിൽ ,പ്രക്യുറേറ്റർ ഫാ.ജോസ് കുഴികണ്ണിൽ എന്നിവർ പ്രസംഗിച്ചു. രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് പറയിടം , കത്തീഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ , ഇൻഫാം സംസ് സ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിളളിൽ , ഇൻഫാം രൂപത ഡയറക്ടർ ഫാ.റോബിൻപടിഞ്ഞാറേക്കുറ്റ് , ജീവ മിൽക്ക് ഡയറക്ടർ ഫാ.ജോസ് മൂർക്കാട്ടിൽ , അജി ജിജോ , ജെറിൻ എന്നിവർ സംബന്ധിച്ചു.
ലേബർബാങ്കിലേക്ക് ഡേറ്റ രജിസ്‌ട്രേഷന് കോതമംഗലം രൂപതയുടെ കേരള ലേബർ മൂവ് മെൻറിൻ്റെ വെബ്സൈറ്റിൽ ഫോം ലദിക്കുന്നതാണ്.

https://klmkothamangalameparchy.com

WhatsApp: 9188778180

Mail: klmkothamangalameparchy@gmail.com

Fb: https://www.facebook.com/klm.kothamangalamdiocese.

Thank you.
Fr. Arun Valiyathazhathu.
Director, Kerala Labour Movement.

Fr. Arun Valiyathazhathu.

Share News