ലീഡർ കെ.കരുണാകരൻ്റെ സ്വപ്നം പറന്നിറങ്ങി.

Share News

ലണ്ടനിൽ നിന്നു നേരിട്ടുള്ള എയർ ഇന്ത്യാ വിമാനം കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയെ സ്പർശിച്ചപ്പോൾ യഥാർത്ഥ്യമായത് വിമാനത്താവളത്തിൻ്റെ ശില്പിയായ കെ.കരുണാകരൻ്റെ സ്വപ്നമാണ്. കൊച്ചിയിൽ നിന്ന് യുറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലേക്കുനേരിട്ടുള്ള വിമാനസർവ്വീസുകൾ കൊച്ചിയുടെ സമഗ്രമായ വികസനത്തിനുള്ള പാതയായിരിക്കും എന്ന് ലീഡറിനു ബോധ്യമുണ്ടായിരുന്നു. വലിയ എതിർപ്പുകളെ അവഗണിച്ചു നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയാണ് അദ്ദേഹം കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്.വന്ദേ ഭാരത് മിഷൻ്റെ ഭാഗമായാണ് ഇപ്പോൾ ലണ്ടൻ, അമേരിക്ക,യൂറോപ് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ കൊച്ചി വിമാനത്താവളം അതിൻ്റെ ശില്പിയായ ലീഡർ കെ.കരുണാകരൻ്റെ നാമധേയത്തിൽ അറിയപ്പെടണമെന്ന ജനകീയ താത്പര്യത്തിന് ബന്ധപ്പെട്ടവർ തയ്യാറാകണം .

Photo courtesy: Kochi Konnect

KV Thomas

Share News