
പ്രമുഖ കൃഷി ശാസ്ത്രജ്ഞന് ആര് ഹേലി അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന് ആര് ഹേലി (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.
കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ഹേലിയായിരുന്നു.
കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.