എല്ലാ ദിവസവും ലഹരി വസ്തു വിരുദ്ധ ദിനം ആകട്ടെ
എതാണ്ട് രണ്ടായിരം രൂപ വരുന്ന ഒരു ലഹരി സ്റ്റാമ്പ് നാലായി മുറിച്ചു ആ നാല് പ്ലസ് വൺ വിദ്യാര്‍ഥികള്‍ ലഹരിയുമായി ആദ്യ സമ്പര്‍ക്കo നടത്തി. അതിൽ ഒരുവന്‍ പിന്നെയും ആ വഴി പോയി. വീട്ടില്‍ നിന്നും, കിട്ടാവുന്ന ഇടങ്ങളില്‍ നിന്നും ഒക്കെ പണം മോഷ്ടിച്ചു.
പ്രിയ പുതു തലമുറക്കാരെ ലഹരിയോട് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി സുരക്ഷിതരായി ഇരിക്കുക.ഇന്ന് ലഹരി വിരുദ്ധ ദിനമാണ്.എല്ലാ ദിവസവും ലഹരി വസ്തു വിരുദ്ധ ദിനം ആകട്ടെ.
(സി ജെ ജോൺ)