
സമർപ്പിതരുടെ ദാരിദ്ര്യവ്രതം ദൈവജനത്തിൻ്റെ ദാരിദ്ര്യമകറ്റാനാണെന്നും കന്യാവ്രതം ദൈവജനത്തിനിടയിൽ അനേകം മക്കൾ ജനിക്കാനാണെന്നും എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നു
*ഈ സന്യാസം നിതാന്തം പ്രസക്തം!*“

അച്ചാ, ദൈവം വലിയവനാണച്ചാ…”
ഫാദേഴ്സ് ഡേ ആയ ഇന്നലെ എന്നെ വിളിച്ച ഒരു പിതാവിൻ്റെ വാക്കുകളാണിവ.
രണ്ടാഴ്ച മുമ്പ്, ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞു വിളിച്ചിരുന്നു
. തങ്ങളുടെ ആറാമത്തെ കുഞ്ഞു ജനിച്ചതിൻ്റെ സന്തോഷ വാർത്ത അറിയിക്കാനും ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു.
“ആദ്യം ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവർക്ക് എല്ലാം കൂട്ടിച്ചേർത്തു നല്കപ്പെടും എന്ന് ഈശോ പറഞ്ഞത് എത്ര സത്യമാണച്ചാ..”, അയാൾ തുടർന്നു.
ഞാൻ കാര്യം തിരക്കി.
മുഴുസമയ സുവിശേഷ പ്രവർത്തകനും വലിയ കുടുംബങ്ങളെ സഹായിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നയാളുമായ അദ്ദേഹത്തിൻ്റെ സാമ്പത്തിക പരാധീനതകൾ സ്വമേധയാ തിരിച്ചറിഞ്ഞ് ആശുപത്രിയധികൃതർ സിസേറിയനിലൂടെ നടന്ന പ്രസവത്തിന് ഒരു തുകയും ഈടാക്കിയില്ലത്രേ!
രണ്ടാഴ്ചയോളം പരിചരിച്ചിട്ട്, ബിൽ തുകയായ അറുപതിനായിരത്തോളം രൂപ അവർ വേണ്ടെന്നു വച്ചത്രേ!!
രജിസ്റ്റർ ചെയ്തപ്പോൾ കെട്ടിവച്ച ആയിരം രൂപ പോലും തിരിച്ചുനല്കിയത്രേ!!!
സി.എം.സി സന്യാസിനീസഭയുടെ കീഴിലുള്ള ഒരു ആശുപത്രിയിലായിരുന്നു പ്രസവം
. *അല്മായർ സമർപ്പിതരാകുമ്പോൾ…*
ഈ സംഭവം ദൈവത്തിൻ്റെ മഹാപരിപാലനയല്ലാതെ മറ്റൊന്നുമല്ലെന്ന് ആ നാല്പത്തിനാലുകാരൻ വിശ്വസിക്കുന്നു. ദൈവത്തിനായി നല്കുന്ന ജീവിതങ്ങളുടെ ഉപജീവനം ദൈവം ഏറ്റെടുക്കുമെന്ന തൻ്റെ ബോധ്യത്തിനു ദൈവം സ്ഥിരമായി നല്കാറുള്ള കൈയൊപ്പുകളിൽ ഒടുവിലത്തേതാണ് ഈ സംഭവമെന്ന് അദ്ദേഹം പറയുന്നു
.സുവിശേഷപ്രഘോഷണത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന അനേകം അല്മായർ ഇക്കാലഘട്ടത്തിൻ്റെ സവിശേഷതയാണ്. അല്മായപ്രേഷിതത്വത്തിൻ്റെ നൂതന ഭാവങ്ങളുടെ നേർക്കാഴ്ചകൾക്കു നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. നിസ്വാർത്ഥരും കൃപയുള്ളവരുമായ അല്മായ പ്രേഷിതരെ എല്ലാ വിധത്തിലും പിന്തുണയ്ക്കാൻ സഭമുഴുവനും ഉത്തരവാദിത്വമുണ്ട്.
സന്യാസസമൂഹങ്ങൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനാകും.*സന്യാസിനികൾ അമ്മമാരാകുമ്പോൾ…*
സത്യത്തിൽ, ആ മനുഷ്യൻ്റെ ആത്മസന്തോഷവും ദൈവസ്തുതിയും സിസ്റ്റേഴ്സിനോടുള്ള നന്ദിയും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ ഞാൻ ചിന്തിച്ചു പോയത് മറ്റൊരു വഴിക്കായിരുന്നു..
..ആ സന്യാസിനികളുടെ ദാരിദ്ര്യവ്രതത്തിനും കന്യാത്വവ്രതത്തിനും പുത്തൻ അർത്ഥങ്ങൾ കൈവന്നിരിക്കുന്നതായി എനിക്കു തോന്നി. സമർപ്പിതരുടെ ദാരിദ്ര്യവ്രതം ദൈവജനത്തിൻ്റെ ദാരിദ്ര്യമകറ്റാനാണെന്നും കന്യാവ്രതം ദൈവജനത്തിനിടയിൽ അനേകം മക്കൾ ജനിക്കാനാണെന്നും എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നു.
വൊക്കേഷൻ പ്രൊമോഷനു മുമ്പ് സന്യസ്തർ ചെയ്യേണ്ടത് പോപ്പുലേഷൻ പ്രൊമോഷനാണെന്നും കുറിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്
. ദാരിദ്ര്യവ്രതത്തെക്കുറിച്ചുള്ള ചർച്ച സന്യസ്തർക്കിടയിൽ കുറെക്കൂടി ഗൗരവമായി നടക്കണമെന്ന് സന്യാസിനികളുടെ ആഭിമുഖ്യത്തിലുള്ള Voice of Nuns എന്ന ഔദ്യോഗിക FB പേജിൽ കഴിഞ്ഞയാഴ്ച ഞാൻ ഒരു കമൻ്റായി കുറിച്ചതാണ് ഇപ്പോൾ എൻ്റെ മനസ്സിൽ ഓടിയെത്തുന്നത്. ആ കുറിപ്പിൻ്റെ പശ്ചാത്തലത്തിൽ, എൻ്റെ പ്രിയ സുഹൃത്തിൻ്റെ ഫോൺ കോൾ പരിശുദ്ധാത്മാവിൻ്റെ നേരിട്ടുള്ള മറുപടിയായി എനിക്ക് അനുഭവപ്പെടുന്നു
.വ്യക്തിപരമായ ദാരിദ്ര്യം സന്യസ്തർക്കുണ്ടെന്നതിൽ ഇടവക വൈദികനായ എനിക്കു നല്ല ബോധ്യമുണ്ട്. എന്നാൽ, സന്യസ്തരുടെ സംഘാതമായ സമ്പത്തിനെ എങ്ങനെ വിശദീകരിക്കും എന്നായിരുന്നു ഞാൻ ഉന്നയിച്ച ചോദ്യം
. വ്രതങ്ങളെക്കുറിച്ച് “കൂടുതൽ ആഴപ്പെട്ട പഠനവും ചർച്ചയും നടക്കണം; മൗലികമായ ചില നിലപാടുകൾ എടുക്കുകയും വേണം. പൊതുസമൂഹത്തിൽ യഥാർത്ഥ സന്യാസത്തിന് ഇനിയും പ്രസക്തിയുണ്ട്” എന്നെഴുതിയാണ് ഞാൻ ആ കുറിപ്പ് അവസാനിപ്പിച്ചത്.
ഏതായാലും, വ്രതങ്ങളുടെ കാലിക പ്രസക്തി എനിക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്നു.
എല്ലാ സന്യാസസമൂഹങ്ങൾക്കും അവയുടെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്കും സകല സമർപ്പിതർക്കും അതു ബോധ്യമാകുമെന്നും അവർ അത് അഹമഹമിഹയാ എല്ലാ മേഖലകളിലും, പ്രത്യേകിച്ച്, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ, നടപ്പിലാക്കുമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം.
പലരും ഈ മേഖലകളിൽ പല സഹായങ്ങളും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എന്നറിയാതെയല്ല ഇതെഴുതുന്നത്; മറിച്ച്, അവ അപര്യാപ്തമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്.
*കൊറോണക്കാലത്തിനു മുമ്പും പിമ്പും…*കോവിഡുകാലത്തും കോവിഡനന്തരകാലത്തും സന്യാസത്തിൻ്റെ പ്രസക്തി നിർണയിക്കുന്നതിൽ ആ നിലപാടുകൾക്ക് വലിയ സ്ഥാനമുണ്ടായിരിക്കുമെന്നതിൽ എനിക്കു തെല്ലും സംശയമില്ല.
*സന്യസ്തർ, ഒന്നുകിൽ, ദൈവത്തിൽ വിശ്രമം കണ്ടെത്തി എല്ലാം ജനത്തിലേക്ക് വിന്യസിച്ച് എന്നേക്കും പ്രസക്തരാകും; അല്ലെങ്കിൽ, ഒറ്റയ്ക്കു സന്യസിച്ച്, സ്വകൂട്ടായ്മയ്ക്കു മാത്രമായി എല്ലാം സ്വരൂപിച്ച് അപ്രസക്തരായിത്തീരും, തീർച്ച,*

74Nobin Vithayathil Vithayathil, Prince Pittappillil and 72 others12 comments12 sharesLikeComment

Share