വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെയും തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 ജൂലൈ 23 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു
.ഇന്നലെ ചെവിയുടെ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ഡോക്ടറെ കാണാൻ മന്ത്രി തീരുമാനിച്ചത് .ചെവിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ നേരത്തത്തേ ഹിസ്റ്ററി പരിഗണിച്ച് സ്കാനിംഗിന് വിധേയമാക്കുകയായിരുന്നു . തുടർന്നാണ് വീണ്ടും രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത് .