സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കായതിനു പിന്നാലെ ഒരു വർഷത്തേക്ക് അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കർ

Share News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിവാദം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഐടി സെക്രട്ടറി എം ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം ശിവശങ്കര്‍ അവധിക്ക് അപേക്ഷ നൽകിയെന്ന വിവരം പുറത്തു വരുന്നത്.

ഒരു വർഷത്തേക്ക് സ‍ർവ്വീസിൽ നിന്നും അവധിയെടുക്കാൻ അനുമതി തേടിയാണ് എം ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു എം ശിവശങ്കറിന്‍റെ ഇന്നലത്തെ പ്രതികരണം. ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിട്ടും ഗുരുതര ആരോപരണങ്ങൾ ഉയരുമ്പോഴും അദ്ദേഹം മൗനത്തിലാണ്.

വിവാദങ്ങൾ ശക്തമാകുമ്പോഴും മാധ്യമങ്ങളോട് ഇതുവരെ പ്രതികരിക്കാൻ എം ശിവശങ്കരൻ തയ്യാറായിട്ടില്ല. അതേസമയം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മകൾ ശിക്ഷക്കപ്പെടട്ടെയന്നാണ് സ്വപ്ന സുരേഷിന്റെ അമ്മയുടെ പ്രതികരണം. തിരുവനന്തപുരം ബാലരാമപുരത്തുളള വീട്ടിലേക്ക് സ്വപ്ന എത്തിയിട്ട് കുറെ ദിവസമായെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു