
മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കുന്നു – അഡ്വ.ചാർളി പോൾ
അങ്കമാലി. സർക്കാരിന്റെ മദ്യനയം കേരളത്തെ അക്ഷരാർത്ഥത്തിൽ ഭ്രാന്താലയമാക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു.
ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം. അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി എക്സൈസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കോവിഡ് കാലത്ത് അമ്പത് ദിവസം മദ്യശാലകൾ ഇല്ലാതിരുന്ന കാലത്ത് സമൂഹത്തിൽ ഗുണപരമായ നന്മകൾ ഉണ്ടായി, മദ്യശാലകൾ തുറന്നതോടെ കൊലപാതകങ്ങളും അടിപിടി അക്രമണങ്ങളും വർദ്ധിച്ചു. കുടുംബ സമാധനം തകർന്നു .
സകല തിന്മകളും വർദ്ധിക്കുകയാണ്. മദ്യനയം ജന ക്ഷേമകരമാകണം. സർക്കാരിന്റെ മദ്യനയങ്ങൾ ബാർ മുതലാളിമാരെ സഹായിക്കാനുളളതാണ് ജനക്ഷേമം ലക്ഷ്യം വച്ചുള്ള നയങ്ങൾ ആവിഷ്ക്കരിക്കണമെന്ന് അദ്ധേഹം തുടർന്നു പറഞ്ഞു.
കെ സി ബി സി മദ്യവിരുദ്ധ സമിതി അതിരുപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.എം പി ജോസി, ഷൈബി പാപ്പച്ചൻ, ജോസ് പടയാട്ടി എന്നിവർ പ്രസംഗിച്ചു.
കേരളം പിന്നോട്ട് – മദ്യ നയത്തിനാൽ എന്ന മുദ്രാവാക്യവുമായി സമരം തുടരുമെന്ന് മദ്യ വിരുദ്ധ സമിതി നേതാക്കൾ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ ജനഹിതം മനസിലാക്കി മദ്യലഭ്യത കുറയ്ക്കാൻ സർക്കാർ മുൻകൈ എടുക്കണം.
