മാണി സി. കാപ്പനെ എന്‍സിപിയില്‍ നിന്നും പുറത്താക്കി
തിരുവനന്തപുരം: എംഎൽഎ മാണി സി. കാപ്പനെ എന്‍സിപിയില്‍ നിന്നും പുറത്താക്കി. യുഡിഎഫ് പ്രവേശനം നടത്തിയ കാപ്പന് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം തുടങ്ങിയ സമയത്താണ് കാപ്പനെ പാര്‍ട്ടി പുറത്താക്കിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കുചേര്‍ന്നാണ് കാപ്പന് യുഡിഎഫിന്റെ ഭാഗമായത്. ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച് കാപ്പന് ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കും.
പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷന് എന്നിവ തീരുമാനിക്കാന്‍ കാപ്പന് ചെയര്‍മാനും അഡ്വ. ബാബു കാര്ത്തികേയന് കണ്‍വീനറുമായും പത്തംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.