
പൂച്ച പെറ്റുകിടക്കുന്ന ട്രഷറി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നു 1991ല്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയപ്പോഴത്തെ അവസ്ഥ.
പൂച്ച പെറ്റുകിടക്കുന്ന ട്രഷറി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നു 1991ല്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയപ്പോഴത്തെ അവസ്ഥ. 1991-94 കാലയളവില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ട്രഷറി മൂന്നു തവണ പൂട്ടി. നാലാം തവണ പൂട്ടാന്‍ തയാറെടുക്കുമ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു.
ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് അരിയുടെ സബ്സിഡി ബാധ്യത ഏറ്റെടുക്കലായിരുന്നു. ഇതു ധനസ്ഥിതി വീണ്ടും വഷളാക്കി. ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവം അറിയുന്ന ആളുകള്‍ കൂട്ടത്തോടെ എത്തി. പ്രശ്നങ്ങളും സങ്കടങ്ങളും പറയുമ്പോള്‍ പറ്റില്ല എന്നു പറയാന്‍ ധനമന്ത്രിക്കു കഴിഞ്ഞില്ല. പണം കിട്ടിയില്ലെങ്കില്‍ മകളുടെ കല്യാണം മുടങ്ങുമെന്നൊക്കെ അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കൊടുക്കാനുള്ള പണമല്ലേ എന്നേലും കൊടുക്കേണ്ടതല്ലേ എന്നൊക്കെ കരുതി ഉദാരമായി ഉത്തരവിട്ടു. ധനമന്ത്രിയെ പറ്റിക്കാന്‍ വ്യാജകല്യാണക്കുറികളുമായി എത്തിയ സംഭവം വരെയുണ്ട്.

അങ്ങനെ ആകെ വിഷമിച്ചിരിക്കുമ്പോഴാണ് 200 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റിന് കേന്ദ്രത്തിനു കത്തയച്ചത്. ധനമന്ത്രി ഡോ മന്മോഹന് സിംഗ് അനുവദിക്കുകയും ചെയ്തു. മേലാല്‍ ഓവര്‍ഡ്രാഫ്റ്റ് ചോദിക്കരുതെന്ന കര്ശനനിബന്ധനയോടെ. പിന്നീട് ധനകാര്യ സെക്രട്ടറി വിശദമായി പരിശോധിച്ചപ്പോള്‍ 100 കോടിയുടെ ഓവര്ഡ്രാഫ്റ്റേ ഉണ്ടായിരുന്നുള്ളു. അങ്ങനെ 100 കോടി മിച്ചമായി.
പിന്നീട് 14 മാസം ട്രഷറി പൂട്ടിയില്ല. സ്ഥാനമൊഴിഞ്ഞപ്പോള്‍ ട്രഷറിയില്‍ 21.91 കോടി രൂപ മിച്ചമുണ്ടായിരുന്നു!

Pt Chacko