
സ്വതന്ത്ര്യമെന്നാൽ മദ്യത്തിൽ നിന്നുള്ള വിമോചനമായിരിക്കണ മെന്ന ഗാന്ധിജിയുടെ മോഹം പൂവണി യിക്കണം – മാർ ജോസഫ് പാംബ്ലാനി
പ്ലാത്തോട്ടം മാത്യു
കണ്ണൂർ :മദ്യത്തിൻ്റെയും, ലഹരി വസ്തുക്കളുടെയും ഉപയോഗം കുടുംബങ്ങളുടെ തകർച്ചക്ക്, കാരണ മാകുമെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സ്വാതന്ത്ര്യമെന്നാൽ മദ്യത്തിൽ നിന്നുള്ള വിമോചനമായിരിക്കണ മെന്നുള്ള ഗാന്ധിജിയുടെ മോഹം പൂവണിയാൻ കൂട്ടായ ശ്രമം ഉണ്ടാകണം. ഇതിനായി മദ്യ വിരുദ്ധ ജനകീയ മുന്ന ണിയുമായി കൈകോർക്കണം.രാഷ്ട്ര പിതാവിൻ്റെ മദ്യനിരോനമെന്ന സ്വപ്നം യാഥാർത്യമാക്കണം. പതിമൂമുന്നോളും, മദ്യ വിരുദ്ധ സംഘടനകളുടെ ഏകോപ ന്മിതിയുടെ നേതത്വത്തിൽ ദേശിയോദ ഗ്രഥന ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രതാങ്ഞാ യജ്ഞം ഉദ്ഘാടം ചെയ്ത സംസാരിക്കുകയായിരുന്ന അദ്ദേഹം .
ഇരിട്ടികൂന്നോത്ത് സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ പാംബ്ലനി.

ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രിക്ക് പത്ത ലക്ഷം പേർ ഒപ്പിട്ട നൽകുന്ന ലിക്കർ ക്വിറ്റ് കേരളയുടെ ഉദ്ഘാടനവും മാർ പാം പാബ്ലാനി നിർവഹിച്ചു. കുന്നോത്ത് ഫൊറോന വികാരി ഫാ .അഗസ്റ്റ്യൻ പാണ്ഡ്യായാംമാക്കൽ അദ്ദ്ധ്യക്ഷത വഹിച്ചു.




കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി അതി രുപതാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ, അതിരുപതാ പ്രസിഡൻ്റ് ഡോ.ജോസ് ലെറ്റ് മാത്യു, ഏകോപന സമിതി കൺവീനർ ആൻ്റണിമേൽ വെട്ടം, ഫാ.ജോൺസൻ അന്ത്യംകുളം, അഡ്വ.മനോജ് എം.കണ്ടം, തുടങ്ങിയവർ പ്രസംഗിച്ചു. ഫാ ലിയോ നടുപറമ്പിൽ , മാത്തുക്കുട്ടി താന്നിയ്ക്കുന്നേൽ മാത്തുട്ടി, എന്നിവർ നേതൃത്വം നൽകി.

പ്ലാത്തോട്ടം മാത്യു.