മൃതസംസ്കാര അറിയിപ്പ്: ഇടുക്കിയുടെ പ്രഥമ ഇടയന്റെ ശവസംസ്കാര ശുശ്രൂഷകൾ മെയ് 5 ന്.

Share News

ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ. #മാത്യുആനിക്കുഴിക്കാട്ടിൽ പിതാവിന്റെ
ശവസംസ്കാരശുശ്രൂഷകൾ
മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് #വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.

സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ #നിയമങ്ങൾക്കനുസൃതമായിരിക്കും
ശവസംസ്കാര ശുശ്രൂഷകൾ.

മേയ് 4ന് രാവിലെ
8.30 മുതൽ 9.30 വരെ #മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ
ഭൗതിക ശരീരം #പൊതുദർശനത്തിന് വയ്ക്കും .

തുടർന്ന് 9.30 ന് പിതാവിന്റെ സ്വദേശമായ #കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും.
1 മണി മുതൽ 4 മണി വരെ #കുഞ്ചിത്തണ്ണിയിലെ ആനിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ #പൊതുദർശനം അനുവദിക്കും.

തുടർന്ന് 6 മണിക്ക്

വാഴത്തോപ്പ് കത്തീഡ്രൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ #പൊതുദർശനത്തിന് വയ്ക്കും.

2.30 ന്
അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ
മാർ. #ജോർജ്ആലഞ്ചേരി മുഖ്യകാർമികനായിരിക്കും,

കേരളത്തിലെ വിവിധ രൂപതകളിലേ
മെത്രാൻമാർ സംബന്ധിക്കും .

സാമൂഹിക അകലം കർശനമായി പാലിക്കേണ്ടതിനാൽ
പൊതുജനങ്ങൾ
പരമാവധി ആത്മനിയന്ത്രണം പാലിച്ച് #സഹരിക്കണം.

പിതാവിനു വേണ്ടി ഭവനങ്ങളിൽത്തന്നെ പ്രാർത്ഥനകൾ ചൊല്ലി സമർപ്പിക്കുക.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു