
“Meliorize” To make better|ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യതിന്റെയും നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷൻ പ്രകാശനം ചെയ്തു
കോഴിക്കോട് ;ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷൻ “Meliorize” To make better ജില്ലാ കളക്റ്റർ പ്രകാശനം നിർവഹിച്ചു.
കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും ജില്ലയിലെ മറ്റ് വികസന പ്രവർത്തനങ്ങളിലും നടപ്പാക്കിയ നൂതനപദ്ധതികളുടെ വിശദ ലേഖനങ്ങളാണു “Meliorize” To make better എന്ന ഡോക്യുമെന്റേഷനിൽ ഉൾപ്പെടുത്തിയത്
കോവിഡ് 19 ജാഗ്രത പോർട്ടൽ, ടെലി ഐസിയു, മൊബൈൽ മെഡിക്കൽ യൂണിറ്റ്, ഓക്സിജൻ പോർട്ടൽ, ബീച്ച് ആശുപത്രി നവീകരണം, ഓപ്പറേഷൻ നവജീവൻ, നിപ്പ CDMC. CDMS സോഫ്റ്റ്വെയർ മറ്റ് പദ്ധതികളായ മാതൃയാനം , ക്വാളിറ്റി പoനം , മുലപ്പാൽ ബാങ്ക്, എന്നീ പദ്ധതികളെക്കുറിച്ചുള്ള ലേഖനങ്ങങ്ങളും “Meliorize” To make better ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡോക്യുമെന്റേഷൻ പ്രകാശനം ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി , ഐ എ എസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജയശ്രീ.വി ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ , ജില്ലാ മാസ് മീഡിയ ഓഫീസർ ശ്രീ. ബേബി നാപ്പള്ളി , എൻ.എച്ച്.എം കൺസൽട്ടന്റ് (ഡി&സി) ദിവ്യ സി എന്നിവർ പങ്കെടുത്തു.
