‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

Share News

കൊച്ചി . ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെക്കുറിച്ചുള്ള പഠനമെന്ന നിലയിൽ മന്ത്രി പി രാജീവ്എഴുതിയിയ പുതിയ പുസ്തകം ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്തു. ഹൈക്കോടതി മുൻ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകമേറ്റുവാങ്ങി. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി അദ്ധ്യക്ഷനായിരുന്നു. ഇതിന് പുറമെ രാഷ്ട്രീയ-സാംസ്കാരിക ലോകത്തെ നിരവധി പേരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

ഡൽഹി ആകാർ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലൂടെ ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുന്നതിലേക്ക് നയിച്ച ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ 17 അധ്യായങ്ങളിലായി വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. ഇന്ത്യ എന്ന പേര്, ആമുഖത്തിൻ്റെ പ്രസക്തി, മൗലികാവകാശങ്ങൾ, പാർലമെൻ്ററി ജനാധിപത്യം, ഗവർണർ പദവി, കൊളീജിയം, കാശ്മീരിൻ്റെ പ്രത്യേക പദവി, ദേശീയ പതാക, ന്യൂനപക്ഷങ്ങൾക്കുള്ള സംരംക്ഷണം തുടങ്ങി ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഭരണഘടനാ അസംബ്ളി എങ്ങനെ ചിന്തിച്ചു എന്നെല്ലാമുള്ള വിഷയങ്ങൾ ഈ പുസ്തത്തിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്.

പ്രകാശനവേളയിൽ ബഹു. മുഖ്യമന്ത്രി വളരെ വിശദമായിത്തന്നെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നത് യൂണിയൻ ഓവർ സ്റ്റേറ്റ്സ് ആക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഭരണഘടനയെ സംബന്ധിച്ചുള്ള പുസ്തകം കോടതിമുറികൾക്കും നിയമപഠന കേന്ദ്രങ്ങൾക്കും പുറത്ത് സാധാരണക്കാർക്കും അറിവ് പകരുമെന്ന് അദ്ദേഹം പറഞ്ഞുവച്ചു. ഭരണഘടനയിൽ പാണ്ഢിത്യമുള്ള ജസ്. അലക്സാണ്ടർ തോമസിൻ്റെ വാക്കുകളും സമാനമായിരുന്നു. രാഷ്ട്രീയ പാർടികൾക്കും കോടതികൾക്കും പുറമെ സാധാരണക്കാരും ഭരണഘടന ചർച്ച ചെയ്യുന്ന കാലഘട്ടത്തിൽ പുസ്തകം വിവിധ തലങ്ങളിൽ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു . അദ്ധ്യക്ഷനായെത്തിയ കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി ഭരണഘടനയേയും ഫെഡറലിസത്തേയും ആഴത്തിൽ അപഗ്രഥിച്ചുകൊണ്ട് ഇതിന് മുൻപ് പുറത്തിറങ്ങിയിട്ടുള്ള മൂന്ന് പുസ്തകങ്ങൾ കൂടി പരാമർശിക്കുകയുണ്ടായി. അതിലൊരു പുസ്തകത്തിൻ്റെ രചയിതാവ് സ. ഇ എം എസ് ആണെന്നത് നമുക്ക് അഭിമാനകരമായ വസ്തുതയാണ്.-അദ്ദേഹം പറഞ്ഞു

‘ഭരണഘടനയെ സ്നേഹിക്കുന്ന ഇന്ത്യയെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളാണ് ഇന്നത്തെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.’-എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്താൻ കൂടി ഈ അവസരം ഉപയോഗിക്കുന്നു.-മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ എഴുതി .

All reactions:

445445

Share News