മനസ്സും വയസ്സും|Mind and age
◆ 20 വയസ്സിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും ഏതു വിദേശ രാജ്യവും ഒരുപോലെ ആയിരിക്കും കാരണം എവിടെയും ഇണങ്ങിച്ചേരാൻ വളരെ പെട്ടെന്ന് സാധിക്കുന്നു.
◆ 30 വയസ്സിൽ രാവും പകലും ഒരുപോലെ. ഏതാനും ദിവസത്തെ ഉറക്കമില്ലായ്മ നിങ്ങളെ ബാധിക്കുകയേ ഇല്ല.
◆ 40 വയസ്സിൽ പഠിപ്പുള്ളവനും ഇല്ലാത്തവനും ഒരുപോലെ – പഠിപ്പ് കുറഞ്ഞവർ കൂടുതൽ സമ്പന്നൻ ആയേക്കാം.
◆ 50 വയസ്സിൽ അഴകും അഴകില്ലായ്‌മയും ഒരു പ്രശ്നമല്ല – പ്രായം ചർമ്മത്തിൽ തെളിയാൻ അഴകൊരു മാനദണ്ഡമല്ല.
◆ 60 വയസ്സിൽ പദവികൾ ബാധിക്കുന്നില്ല. – റിട്ടയർ ചെയ്താൽ പ്യൂണും മേലുദ്യോഗസ്ഥനും ഒരുപോലെ.
◆ 70 വയസ്സിൽ വലിയ വീടും ചെറിയ വീടും ഒരുപോലെ. സന്ധിവേദനകളും ആരോഗ്യപ്രശ്നങ്ങളും എത്ര വലിയ വീട്ടിലും നിങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നു.
◆ 80 വയസ്സിൽ സമ്പന്നനും ദരിദ്രനും ഒരുപോലെ. എത്ര പണമുണ്ടായാലും അതെങ്ങനെ ചിലവാക്കണം എന്നറിയുന്നില്ല.
◆ 90 വയസ്സിൽ ഉറക്കവും ഉണർച്ചയും ഒരുപോലെ.– ഉണർന്നാലും എന്തു ചെയ്യുമെന്നറിയതെ അവിടെ തന്നെ കൂടുന്നു.
അതുകൊണ്ട്
ജീവിതത്തെ ലഘുവായി കാണുക ആസ്വദിക്കുക.
ലോകത്തു ബ്രഹ്മാണ്ഡ കാര്യങ്ങളൊന്നും പരിഹരിക്കാൻ ഇല്ല.
എത്ര കിതച്ചോടിയാലും അവസാനം എല്ലാവരും ഒരുപോലെ തന്നെ ആണ്.
അറിഞ്ഞു ജീവിക്കുക …
അല്പ സമയം അവനവന് വേണ്ടിയും കണ്ടെത്തുക…
സഹജീവി സ്നേഹം കൈവിടാതിരിക്കുക