
മിസോറാം ഗവര്‍ണര്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു
കാക്കാനാട്: മിസോറാം സംസ്ഥാന ഗവര്‍ണര്‍ ശ്രീ. കെ. ശ്രീധരന്‍ പിള്ള സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു.

സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ ڔഎത്തിയ ഗവര്‍ണ്ണറെ കൂരിയ ബിഷപ് സെബാസ്ററ്യന്‍ വാണിയപുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ശ്രീ. കെ. ശ്രീധരന്‍ പിള്ളയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കൂടികാഴ്ച നടത്തി.

മിസോറാം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട അവസരത്തില്‍ ആശംസകളര്‍പ്പിച്ചപ്പോള്‍ മൗണ്ട് സെന്‍റ് തോമസിലെത്തി കര്‍ദ്ദിനാളിനെ കാണുവാനുള്ള ആഗ്രഹം ശ്രീധരന്‍ പിള്ള പ്രകടമാക്കിയിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ ഗവര്‍ണ്ണര്‍ കര്‍ദ്ദിനാളിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഔപചാരികതകള്‍കൂടാതെ സൗഹൃദസന്ദര്‍ശനത്തിനെത്തിയ മിസോറാം ഗവര്‍ണ്ണര്‍ കര്‍ദ്ദിനാളിനോടൊപ്പം അത്താഴം കഴിച്ചതിനുശേഷമാണ് യാത്ര പറഞ്ഞത്.
ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍
പി. ആര്‍. ഓ
03 നവംബര്‍ 2020