
1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം
ഇന്നലെ നിങ്ങൾ എന്തെഴുതി ,എങ്ങനെയെഴുതി ,എത്രയെഴുതി ,ഇപ്പോഴും നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു …അതൊന്നും പക്ഷെ പ്രസക്തമല്ല സുഹൃത്തേ .
.നിങ്ങൾ എത്ര പുസ്തകം അച്ചടിച്ചിരിക്കുന്നു ..നിങ്ങളുടെ പേരിൽ എത്ര പുസ്തകങ്ങൾ ഇറങ്ങിയിരിക്കുന്നു ..അവിടെയാണ് കാര്യം കിടക്കുന്നത് .അവിടെയാണ് നിങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് ഇല്ലെങ്കിൽ നിങ്ങളൊരിക്കലും ചിത്രത്തിലില്ല .നിങ്ങൾ എഴുത്തുകാരനോ സാഹിത്യകാരനോ അല്ല
.1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം .എഴുത്തുകാരന്റെ ദാരിദ്ര്യം .
അന്നെഴുതിയിരുന്ന ശ്രദ്ധേയരായ നിരവധി പേര് ഇന്ന് ചിത്രത്തിലില്ല .ചിത്രത്തിലുള്ളത് കോളേജ് പണി പോലെ മറ്റു പല പണികൾക്കൊപ്പം എഴുത്ത് സൈഡ് ആക്കിയവരാണ് .അവർക്ക് മക്കളെ പോറ്റാൻ ഒരു വഴിയുണ്ട് . ഇന്നും അങ്ങനെയുള്ളവരാണ് കൂടുതലും സാഹിത്യചരിത്രത്തിൽ കയറിപ്പറ്റുന്നത് .
ഗൾഫ് പണമൊഴുക്കോടെ സ്വന്തമായി പണം മുടക്കി പുസ്തകം അച്ചടിച്ചിറക്കാൻ കഴിയുന്നവരൊക്കെ എഴുത്തുകാരായി .പലരുടെയും പേരിൽ സൂകരപ്രസവം പോലെയാണ് പുസ്തകങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത് .അവയ്‌ക്കെല്ലാം അവാർഡ് കൊടുക്കാനും ആളുണ്ടാവുന്നു .അങ്ങനെ അവർ എഴുത്തിന്റെ ചരിത്രവഴികളിലും അച്ചടിക്കപ്പെടുന്നു .!!!!!!!!
ഈയിടെ അറിയപ്പെടുന്ന ഒരു പ്രമുഖൻ കുറിച്ച എഴുത്തുകാരുടെ ഒരു ചരിത്രപട്ടികയും അവരെക്കുറിച്ചുള്ള വാഴ്ത്തൽ വചനങ്ങളും കാണുവാനിടയായി .അദ്ദേഹത്തെ പുസ്‌തകപ്രകാശന ചടങ്ങിനു വിളിച്ചിട്ടുള്ളവരും സിൽബന്ദികളും മാത്രമാണ് ആ സാഹിത്യചരിത്രലിസ്റ്റിലുണ്ടായിരുന്നത് .അദ്ദേഹത്തിനു പുസ്തകങ്ങൾ നൽകിയവർ !!!!!!!!!!!
70 കളിലെയും 80 കളിലെയും പിൽക്കാലത്തേയും ഒട്ടുമിക്കവരും ആ ലിസ്റ്റിനു പുറത്തായിരുന്നു .കാരണം അവരാരും ഇന്നുവരെ എഴുതിയതൊന്നും പുസ്തകരൂപത്തിലാക്കിയിട്ടുള്ളവരല്ല .ദരിദ്രപ്പരിഷകൾ .
അതുകൊണ്ടവർ ചരിത്രത്തിൽ വേണ്ടെന്ന് നാം നിശ്ചയിക്കുന്നു !! അങ്ങനെ നാം ചരിത്രകാരനുമാകുന്നു !!! നാളെ ആ നിലയ്ക്കും നാം ആദരിക്കപ്പെട്ടുകൂടായ്‌കയില്ല !!!!!!!!!!
അതുകൊണ്ട് എഴുത്തുസുഹൃത്തുക്കളെ നിങ്ങൾ എഴുതുന്നതൊന്നും പുസ്തകരൂപത്തിലാക്കുന്നില്ലെങ്കിൽ നിങ്ങൾക്കു ഹാ ..കഷ്ടം എന്നേ പറയാനാവൂ !!!!!!!!!!!!!!!!
സാഹിത്യലോകത്തെയും പത്രലോകത്തെയും കഥകളെഴുതിയാൽ വാസ്തവത്തിൽ അർദ്ധരാത്രിയിൽ സൂര്യനുദിച്ചതുപോലുള്ള കാഴ്ചകളുണ്ടാവുമെന്നതിനാൽ ആരും അതിനു മുതിരുന്നില്ലെന്നു മാത്രം !
