ചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ബൈബിളിൻ്റെ ഓഡിയോ വീഡിയോ പ്രസിദ്ധീകരിക്കുന്നു
കൊച്ചി : അന്തർദേശീയ സീറോ മലബാർ മാതൃ വേദി യുടെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന ആത്മീയ നിറവാണ് മദേഴ്സ് ബൈബിൾ അതിൻറെ ആപ്തവാക്യം “എനിക്ക് എല്ലാം ക്രിസ്തുവാണ്” എന്താണ് മദേഴ്സ്?
സമ്പൂർണ്ണ ബൈബിളിലെ 1334 അധ്യായങ്ങൾ, 1334 അമ്മമാർ അവരുടെ ഭവനങ്ങളിൽ ഇരുന്ന് വായിച്ചു, വീഡിയോ റെക്കോർഡ് ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക .അങ്ങനെ ചരിത്രത്തിലാദ്യമായി അമ്മമാരുടെ ഓഡിയോ വീഡിയോ ബൈബിൾ പ്രസിദ്ധീകരിക്കുന്നു. ഇതാണ് മദേഴ്സ് ബൈബിൾ.
ഈ കൊറോണ കോവിഡ് കാലഘട്ടത്തിൽ അനേകായിരം മക്കൾക്ക് സൗഖ്യത്തിനായി… ശാന്തി ദൂതുമായി ….. പ്രാർഥനാ യജ്ഞം ആയി……, സമാധാന സന്ദേശവുമായി…., ഒരു വഴിവിളക്കായി …. വചന വായന യജ്ഞം സമർപ്പിക്കുവാൻ സാധിച്ചു എന്നതിൽ വളരെ ചാരിതാർത്ഥ്യമുണ്ട് .
ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ് അന്തർദേശീയ മാതൃവേദി യുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ ഈ മദേഴ്സ് ബൈബിൾ പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്. അതോടൊപ്പം കേരളത്തിൻറെ അകത്തും പുറത്തും വിദേശത്തുള്ള എല്ലാ മാതൃവേദി ഭാരവാഹികളെയും നന്ദിയോടെ ഓർക്കുന്നു. ഡയറക്ടർ ഫാദർ വിൽസൺ എലുവത്തിങ്കൽ കൂനന്റെ ആശയമാണ് ഇത്തരം പ്രവർത്തികൾ ചെയ്യുവാൻ കാരണമായതെന്ന് മാതൃവേദി ഭാരവാഹികൾ അറിയിച്ചു.
ഇരിഞ്ഞാലക്കുട രൂപതയിലെ അദ്ദേഹത്തിന്റെ ഇടവകയായ കരുവന്നൂർ ഇടവകയിലെ യുവജനങ്ങളാണ് എഡിറ്റിംഗ് അപ്പ്ലോഡിങ്, എന്നിവ ചെയ്യുന്നത് …
ഇതിൻറെ ഉദ്ഘാടനം മാർത്തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ , ജൂലൈ 3-ന് സീറോ മലബാർ സഭ മേലധ്യക്ഷൻ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി പിതാവ് നിർവഹിക്കുന്നു
“International syro malabar Mathruvedhi Mothers Bible” “-എന്ന് എന്ന ലിങ്ക് കൊടുത്താൽ play list il നിങ്ങൾക്ക് അ വായനകൾ ദർശിക്കാവുന്നതാണ്.
അന്തർദേശീയ സീറോ മലബാർ മാതൃവേദി പ്രസിഡണ്ട് ഡോക്ടർ കെ വി റീത്താമ്മ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. മാതൃവേദി ലെഗേറ്റ് മാർ ജോസഫ് പുളിക്കൽ അനുഗ്രഹ സന്ദേശവും ,ഡയറക്ടർ ഫാദർ വിൽസൺ എലുവത്തിങ്കൽ കൂനൻ ആമുഖ സന്ദേശവും ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ റിപ്പോർട്ടും അവതരിപ്പിക്കും . ആനിമേറ്റർ സിസ്റ്റർ സാലി പോൾ ,ട്രഷറർ ടെസ്സി സെബാസ്റ്റ്യൻ, അന്നമ്മ ജോൺ റിൻസി ജോസ് , മേഴ്സി ജോസഫ്, ബീനാ ബിറ്റി എന്നിവർ പ്രസംഗിക്കും
Youtube Channel : https://www.youtube.com/channel/UCj6C4i8kuJMEkfzeckBQXUQ