അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ.-മുൻ മന്ത്രി കെ വി തോമസ്

Share News

ആദരണിയനായ എം.പി.വീരേന്ദ്രകുമാർ നമ്മെ വിട്ടുപിരിഞ്ഞു.ഞാൻ വളരെയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു ഉന്നത വ്യക്തിത്വമായിരുന്നു എം.പി.വിരേന്ദ്രകുമാർ.

തൻ്റെ അസാമാന്യമായ ധിഷണ പൊതു സമുഹത്തിനു വിളക്കായി അവശേഷിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റെന്തിനേക്കാളേറെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം. ആഗോള മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനാത്മകമായ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമായ കാലഘട്ടത്തിലാണ് നാം.

ഏറെ ഉന്നതമായ ആശയങ്ങളുടെ ഉടമ, എഴുത്തുകാരൻ, ചിന്തകൻ, പ്രഗത്ഭനായ വാഗ്മി, സഞ്ചാരി, മാധ്യമ മേധാവി എന്നീ ഔന്നത്യങ്ങൾ വഹിക്കുമ്പോഴും തികച്ചും സാധാരണക്കാരനെപ്പോലെ പൊതു സമുഹവുമായും രാഷ്ടിയ പ്രസ്ഥാനങ്ങളമായും ഇഴുകിച്ചേരാൻ അദ്ദേഹത്തിനായി. കേരളത്തിൻ്റെ കരുത്താണ് ചോർന്നു പോയത്. ഒപ്പം കോഴിക്കോടിൻ്റെ സ്വകാര്യ അഹങ്കാരവും.ലോകരാജ്യങ്ങൾ അതിസങ്കീർണ്ണമായ അതിജീവന സാഹചര്യത്തിലുടെ കടന്നുപോകുന്ന ഈയവസരത്തിലുള്ള വേർപാട് വല്ലാത്ത ശൂന്യത സൃഷ്ടിക്കുന്നു.

പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു അദ്ദേഹം. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാർത്ഥികൾക്കായി ട്രസ്റ്റ് ഏർപ്പെടുത്തിയ രണ്ടാമത് എൻ.എൻ.സത്യവൃതൻ സ്വർണ്ണ മെഡൽ പുരസ്കാര ചടങ്ങ് അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്.അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ.പ്രണാമം

മുൻ മന്ത്രി കെ വി തോമസ്

Tags: M P Veerenthrakumar, K V Thomas, Kerala latest news, Nammude naadu

Related news:
ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട് – മുഖ്യമന്ത്രി
https://nammudenaadu.com/pinarayi-vijayan-about-mp-veerenthrakumar/
മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി… ടി ജെ വിനോദ് എം എൽ എ
https://nammudenaadu.com/t-j-vinod-memories-mp-veerenthrakumar/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു