എം. പി. വീരേന്ദ്രകുമാറിന് ബാഷ്പാഞ്ജലി…..

Share News

മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ ശ്രീ. എം. പി. വീരേന്ദ്രകുമാറിന് സ്നേഹാഞ്ജലി.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിലെ മുന്നണി പോരാളിയായ, സ്വാതികനായ, ജനപക്ഷപ്രവർത്തകനായ, പാർശ്വവൽക്കരിക്കപ്പെട്ടവന്റെ അവകാശങ്ങൾക്കായി പടപൊരുതിയ വീരനായ പോരാളി.
മതേതരത്വത്തെ ജീവശ്വാസമായി കണ്ടിരുന്ന അദ്ദേഹം വർഗീയ സംഘടനകളിൽ നിന്നും മുഖം തിരിച്ചിരുന്നു. പ്രഭാഷകനും, എഴുത്തുകാരനും, നിരൂപകനും,പാരിസ്ഥിതിക പ്രവത്തകനും ഒക്കെയായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഒരു വിശിഷ്യ ഇടത്തിന്റെ ഉടമയായിരുന്നു.
നിരവധി വീരോജ്വലസ്മരണകൾ മലയാളകരയ്ക്ക് സമ്മാനിച്ച പ്രിയപ്പെട്ട വീരേന്ദ്രകുമാർജി അങ്ങേയ്ക്ക് കണ്ണീരിൽ കുതിർന്ന വിട..

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു