
അറിയാതെ തുടങ്ങി വച്ച ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ആയിരുന്നു എന്റെ ആരോഗ്യ സംരക്ഷണം.
ഒരു പത്തു വർഷം മുൻപ് എന്റെ വീട്ടിൽ വന്ന രണ്ട് സുഹൃത്തുക്കൾ എന്റെ മേശയിൽ ഇരുന്ന ഒരു പേപ്പർ കണ്ട് എന്നോട് ചോദിച്ചു, ഇതെന്തോന്നാടാ കുറച്ചു സമയത്തിന്റെ കണക്ക് എഴുതി വച്ചപോലെ ഉണ്ടല്ലോന്ന്.
അപ്പോ ഞാൻ പറഞ്ഞു അത് ദിവസവും ഓടാൻ പോകുന്നതിന്റെ കണക്കാണ്, ഓരോ ദിവസവും നിശ്ചിത ദൂരം ഓടുമ്പോൾ സമയം മെച്ചപ്പെടുത്തിക്കൊണ്ട് വരികയാണ്, അപ്പോൾ അതിങ്ങനെ എഴുതി വച്ച് താരതമ്യം ചെയ്യാൻ ആണെന്ന്.

അന്ന് അവന്മാർ എന്നേ കുറെ കളിയാക്കി, പക്ഷേ ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞപ്പോ അവർ മാത്രമല്ല കൂടെ പഠിച്ച പലരും ഇടക്ക് ഓരോ ഫിറ്റ്നസ് ടിപ്സ് ചോദിക്കും, എന്താ കാരണം, മിക്കവാറും ആളുകൾക്കു ചെറിയ രീതിയിൽ കൊളെസ്ട്രോൾ പോലെ പല ആരോഗ്യ പ്രശ്നങ്ങളും ആരംഭിച്ചിരിക്കുന്നു.
ഞാൻ എന്റെ മിടുക്ക് പറഞ്ഞതല്ല, ഇപ്പോൾ തീർച്ചറിയുന്നതാണ് ഞാൻ അറിയാതെ തുടങ്ങി വച്ച ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ആയിരുന്നു എന്റെ ആരോഗ്യ സംരക്ഷണം. എനിക്ക് പരിചയം ഉള്ളവരെ എല്ലാം ഇതിനായി നിർബന്ധിക്കുന്നും ഉണ്ട്.
രാവിലെ എഴുന്നേറ്റു നടക്കാൻ പോയപ്പോഴും ജിമ്മിൽ പോയപ്പോഴും ആ ദിവസം മുഴുവൻ കിട്ടിയ ഒരു എനർജി ഉണ്ട്, അതിന്റെ ടേസ്റ്റ് പിടിച്ചാണ് നേരത്തെ ഉറങ്ങി നേരത്തെ എണീക്കാനും തുടങ്ങിയത്.
ഒന്ന് ആലോചിച്ചു നോക്കിക്കേ, നമ്മൾ എന്തൊക്കെ സമ്പാദിച്ചാലും എന്തൊക്കെ നേട്ടങ്ങൾ നേടിയാലും അതൊന്നും ആസ്വദിക്കാൻ നമ്മൾക്ക് ആരോഗ്യം ഇല്ലെങ്കിൽ പിന്നെ ആ നേടിയതിനൊക്കെ എന്ത് വിലയാണ് ഉള്ളത്.
നമ്മുടെ ജീവിതശൈലി കൊണ്ട് മിക്കവാറും ആളുകൾക്ക് 40 കഴിയുമ്പോഴേക്കും ഷുഗർ പിടിപെട്ടിട്ട് ഉണ്ടാവും, മലയാളികൾ പൊതുവായി അരിയാഹാരം കഴിക്കുന്നത് കൊണ്ടാണ് ഇത്.
അരിയാഹാരം കഴിച്ചു ശീലിച്ച തലമുറയുടെ സ്ഥിതി ഇതാണെങ്കിൽ ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പ്രോസസ്സ്ഡ് ഷുഗർ ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കുന്ന ന്യൂ ജനറേഷന്റെ അവസ്ഥ എന്തായി തീരും.
സ്വന്തം ആരോഗ്യം എന്ന ഇൻവെസ്ട്മെന്റിന്റെ വാല്യൂ ഒരിക്കൽ തിരിച്ചറിഞ്ഞാൽ പിന്നെ ഒരിക്കലും അത് വിട്ട് ഒരു കളിക്കും ആരും നിൽക്കില്ല, ചുമ്മാ രാവിലെ അടുത്തുള്ള ഗ്രൗണ്ടിൽ അല്ലെങ്കിൽ പുഴയിൽ ഒക്കെ നോക്കിയാൽ 60,70, വയസ് ഉള്ള നല്ല ഡെഡിക്കേറ്റെഡ് ആയവരെ കാണാം.
ഇൻവെസ്റ്റ്മെന്റ് എന്നത് ഒരു ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല.. ഇന്ന് എങ്കിലും തുടങ്ങിയാൽ ഓരോ ദിവസം കഴിയുമ്പോഴും അതിങ്ങനെ കൂടി വരുന്നത് കാണാം, അത് തന്നെ മനസിന് ഒരു ആനന്ദം നൽകും.
Anup Jose