വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ.

Share News

വിവാഹപ്പിറ്റേന്ന് വയലിൽ

ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ. കറുകുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൊന്തൻ മാക്കൽ പാടശേഖരത്തിൽ   എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിക്കാണ്  ഞായറാഴ്ച നവദമ്പതികളായ മൂന്നാം പറമ്പ് സ്വദേശി അനൂപ് ആൻറണിയും പങ്കാളി ആരതി അനൂപും ചേർന്ന്  വിത്തിറക്കി തുടക്കം കുറിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അനൂപ് സഹൃദയയിലാണ് സേവനം ചെയ്യുന്നത്. 


പൊന്തൻ മാക്കൽ പാടശേഖരത്തിൽ ഇത് മൂന്നാം തവണയാണ് സഹൃദയയുടെ നേതൃത്വത്തിൽ ജൈവ നെൽകൃഷി നടത്തുന്നത്.   ഏറെ നാളുകളായി കൃഷി നടത്താതെ ഇട്ടിരുന്ന വയലിൽ  രാസവളങ്ങളൊന്നും ഉപയോഗിക്കാതെ കറുകുറ്റി കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ നെൽകൃഷിക്ക്  കഴിഞ്ഞ രണ്ട് തവണയും മികച്ച വിളവ് ലഭിച്ചിരുന്നു.  സഹൃദയ   ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ വിതയുടെ ഉദ്‌ഘാടനം നിർവഹിച്ചു. അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, കാര്ഷികവിഭാഗം കോ ഓർഡിനേറ്റർ ജോസ് പോൾ,  ആഷ്‌ബിൻ , റിനോയ് തുടങ്ങിയവർ പങ്കെടുത്തു.  

ഫോട്ടോ: കറുകുറ്റി  പൊന്തൻ മാക്കൽ പാടശേഖരത്തിൽ  സഹൃദയ  നടത്തുന്ന നെൽകൃഷി  നവദമ്പതികളായ  അനൂപ് ആൻറണിയും  ആരതി അനൂപും ചേർന്ന്  വിതയ്ക്കുന്നു.   ഫാ. ജിനോ ഭരണികുളങ്ങര,  ജോസ് പോൾ,  ഫാ. ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ സമീപം.

Share News