കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്.

Share News

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്.

സമയാസമയങ്ങളിൽ ലയനം, പിളർപ്പ്, തർക്കം, ബഹളം, വിശ്വാസം, അവിശ്വാസം, ഓഫിസ് പിടിത്തം തുടങ്ങി പല പല രീതികളിൽ അവർ ജീവിതത്തെ വാർത്താഭരിതവും രസകരവുമാക്കും.

കൃത്യം 10 വർഷം മുൻപ്, 2010 ലാണ്, അക്കൂട്ടത്തിലെ ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമുണ്ടാകുന്നത് – മാണിയും ജോസഫും ലയിക്കുന്നു.

രസകരമായിരുന്നു ആ റിപ്പോർട്ടിങ് കാലം.

ഇൗസ്റ്റർ കാലത്ത് പോട്ടയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചയും ധാരണയും ലയനതീരുമാനവും. ലയിക്കുമ്പോൾ ആർക്കൊക്കെ എന്തൊക്കെ സ്ഥാനം കിട്ടും, പേരെന്താവും, ചിഹ്നമേതാകുംഅങ്ങനെയൊക്കെ ഒരുപാടു കൗതുകങ്ങൾ.

അന്നെഴുതിയ ഒരുപാടു വാർത്തകളിൽഏറ്റവും രസകരം,

ലയന പ്രഖ്യാപനത്തിൻ്റെ തലേന്ന് മാണിയെയും ജോസഫിനെയും ഒരുമിച്ചിരുത്തി നടത്തിയ ഇന്റർവ്യൂ ആണ്.

അവരുടെ ഒരുമിച്ചുള്ള ഒരു അഭിമുഖം ആദ്യമായിട്ടായിരുന്നു.

മാണി ഗ്രൂപ്പിന്റെ കോട്ടയത്തെ സംസ്ഥാനകമ്മിറ്റി ഓഫിസിലെ ഒരു മുറിയിലിരുന്ന് ഇരുവരുംനല്ല ലൈറ്റ് മൂഡിൽ സംസാരിച്ചു

അന്ന്,

മുഴുവൻ നേരവും ചിരിച്ചുകൊണ്ട്!

K Tony Jose

Social Media Editor @Manorama Print Daily.
tweets @ktonyjoseMM

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു