നാളെ സമ്പൂർണ ലോക്ക് ഡൗണ്‍ ഇല്ല : ബെവ്‌കോയും ബാറും പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയതിന് തുടർന്ന് മദ്യശാലകളും ഔട്ട്ലൈറ്റുകളും പ്രവർത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നാളെ മദ്യം വിതരണം ചെയ്യുന്നതിന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ നല്‍കുന്നുണ്ട്.
മാനേജ്മെന്റ് കോഴ്സുകള്‍ക്ക് അടക്കം വിവിധ പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണു ഞായറാഴ്ചത്തെ സന്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്.ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.