
ഇവർ ആര് ജയിച്ചാലും ചങ്ങനാശേരിക്ക് നല്ലതേ വരൂ എന്ന് തീർച്ച.
64 വര്ഷത്തില് ആദ്യമായി മുനിസിപ്പൽ പരിധിക്കു പുറമെ നിന്നും ഒരു എം എൽ എ ചങ്ങനാശ്ശേരിയില് വരും: (FIRST TIME IN 64 years Changanacherry will have an MLA from outside its municipal limits): ഇത്തവണത്തെ നിയമ സഭ തെരെഞ്ഞെടുപ്പിനു ചങ്ങനാശ്ശേരി നിയമ സഭ മണ്ഡലത്തില് ഞാൻ കാണുന്ന ഏറ്റവും വലിയ പ്രേത്യേകത പ്രമുഖ സ്ഥാനാർത്ഥികൾ മൂന്ന് പേരും മുനിസിപ്പൽ പ്രദേശത്തിന് പുറമെ നിന്നുള്ളവർ ആണെന്ന് ഉള്ള കാര്യം ആണ്.

വാഴപള്ളി പഞ്ചായത്തിൽ സ്ഥിരതാമസക്കാരൻ വി ജെ ലാലി (യുഡിഫ്), കുറിച്ചി പഞ്ചായത്തിൽ നിന്നുള്ള ജോബ് മൈക്കിൾ (എൽ ഡി എഫ്), നെടുംകുന്നം പഞ്ചായത്തുകാരൻ രാമൻ നായർ (ബി ജെപി ) – ഇവർ മൂന്നുപേരും ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ സ്ഥിരം സാന്നിധ്യങ്ങൾ ആണ്. മൂന്ന് സ്ഥാനാര്ഥികളുമായും നല്ല വ്യക്തിബന്ധം ഉള്ള ഞാൻ ഒരു കണക്കിന് ചങ്ങനാശ്ശേരിയില് വോട്ടർ ആകാതിരുന്നത് എന്റെ ഭാഗ്യം.

ഇവർ മൂന്ന് പേരുടെയും പ്രവർത്തന മേഖല എന്നും എക്കാലവും ചങ്ങനാശ്ശേരി തന്നെ. ഒരു പക്ഷെ ഒരു നാല്പതു വയസു തികഞ്ഞ ആളുകൾക്ക് പോലും അറിയില്ലായിരിക്കാം തിരുവനന്തപുരം ജില്ലയിൽ ധനുവച്ചുപുരം മുതൽ എറണാകുളം ജില്ലാ അതിർത്തിയായ കറുകുറ്റി വരെ വ്യാപിച്ചു കിടന്നിരുന്ന അന്നത്തെ കേരളാ യൂണിവേഴ്സിറ്റിയിൽ ചങ്ങനാശേരി നിന്നും എഴുപതുകളുടെ തുടക്കത്തില് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ ആയിരുന്നു അന്ന് കെ എസ് യു വിന്റെ മുൻ നിര നേതാവായിരുന്ന ജി രാമൻ നായർ എന്ന യാഥാര്‍ത്ഥ്യം.
അന്ന് അദ്യേഹത്തിന്റെ പെട്ടിത്തൂക്കി പിടിച്ചു നടന്നവർ ഒക്കെ മന്ത്രിമാർ വരെ ആയി. നായർക്ക് പക്ഷെ കന്നിമത്സരം 70 വയസ് ആയ ഇപ്പോൾ മാത്രം ആണ് ലഭിച്ചത്. അതിനു ദേവസം ബോർഡ് അധ്യക്ഷൻ ആയിരുന്ന അദ്യേഹം പുതിയ താവളം തന്നെ തേടേണ്ടി വന്നു. മുൻ Madappally ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന ലാലി യും മുൻ ജില്ലാ പഞ്ചായത്തു അംഗമായിരുന്ന ജോബും ഒക്കെ ചങ്ങനാശേരിയിലെ കളത്തിൽ എന്നും സജീവമായി നിലനിൽക്കുന്നവർ തന്നെ. ഇവർ ആര് ജയിച്ചാലും ചങ്ങനാശേരിക്ക് നല്ലതേ വരൂ എന്ന് തീർച്ച.
Ramesh Mathew