കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലിൽ ഒരുദിവസം 33,000ത്തോളം കേസുകൾ

Share News

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്കടുക്കുന്നു. 7,451,957 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,893 പേർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബ്രസീലിലും അമേരിക്കയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും വർധിക്കുകയാണ്. കഴിഞ്ഞദിവസം അമേരിക്കയിലേതിനേക്കാൾ കൊവിഡ് കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രസീലിലെ കൊവിഡ് മരണങ്ങൾ 40,000ത്തിലേക്കടുക്കുകയാണ്.

ബ്രസീലിൽ ഒരുദിനം 33,000ത്തോളം കേസുകൾ ബ്രസീലിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്നത് തുടരുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 32,913 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 772,416 ആയി ഉയർന്നിരിക്കുകയാണ്. 1274 പേരാണ് ഈ സമയപരിധിയിൽ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 39,860 ആയും ഉയർന്നിട്ടുണ്ട്. ലോകത്ത് മരണസംഖ്യയിൽ മൂന്നാമതായിരിക്കുകയാണ് ബ്രസീൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ അമേരിക്കയും ബ്രിട്ടനുമാണുള്ളത്.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നുഅമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 982 മരണങ്ങളും ഈ സമയപരിധിയിലുണ്ടായി. 2,066,401 കൊവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. 115,130 പേർ അമേരിക്കയിൽ മരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങളും രോഗബാധിതരും അമേരിക്കയിലാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു