കൊറോണ വൈറസും – ദേവിക നല്കുന്ന പാഠങ്ങളും

Share News

നോസർ മാത്യുകണ്ണൂർ.

പ്രിയ സഹോദരി സഹോദരന്മാരെ
കൊറോണ വൈറസ് രോഗബാധകൂടിക്കൊണ്ടിരിക്കുന്നു. രോഗവും രോഗപ്രതിരോധവും ചർച്ചാ വിഷയങ്ങളാകുന്നു. ഒപ്പം കൊറോണ വൈറസ് മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന മാറ്റങ്ങളും. പക്ഷെ കേരളത്തിലെ മനുഷ്യരായ നമ്മളുടെ മനസ്സ് മാറിയാലേ നാട് മാറുകയുള്ളൂ അതിന് എൻ്റെ വീടാണ് എൻ്റെ ഗ്രാമം എന്ന ചിന്ത ഉണ്ടാകണം അതനുസരിച്ച് ഞാൻ – നമ്മൾ – ഓരോരുത്തരും മാറണം.

എൻ്റ ജീവിതത്തിൽ 32 വർഷത്തെ സന്നദ്ധ പ്രവർത്തനത്തിൽ ഏറ്റവും വലിയ പരിഭവം കേട്ട പല സുഹൃത്തുക്കളും നഷ്ടപ്പെട്ട ദിവസമായി ഇന്നലെ.
ഒരു വീട്ടിൽ ഒരാൾ ജോലി ചെയ്താൽ മതി എന്ന് ഞാനെഴുതിയ ആശയമാണ് ഏറ്റവും പ്രകോപനമായി എല്ലാവർക്കും തോന്നിയത്.

ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരു വീട്ടിൽ ഒരാൾ ജോലി ചെയ്താൽ മതി, സന്തോഷമായി സുഖമായി ജീവിക്കാം, ആർക്കെങ്കിലും സംശയമുണ്ടോ, വീടുകൾ പൊളിച്ച് പുതിയത് ഉണ്ടാക്കാൻ, വാഹനങ്ങൾ മാറ്റാൻ, അനാവശ്വ ചിലവുകൾ, നടക്കില്ല, ഡൊണേഷൻ കൊടുത്ത് മക്കൾക്ക് സീറ്റ് വാങ്ങാൻ പറ്റില്ല. ഇതൊക്കെ വേണോ, ഒരു കൊറോണ വന്നപ്പോൾ പേടിച്ച നമ്മൾ എന്തിനാണ് പണം സമ്പാദിക്കുന്നത്.


മക്കളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത് അവരെ നന്നായി വളർത്തി വലുതാക്കിയാൽ അതിലും വലിയ ബാങ്ക് ബാലൻസ് വോ റൊന്നുമില്ല. ബാങ്ക് ബാലൻസിനോ, സ്വത്തുക്കൾക്കോ, ഷെയറുകൾക്കോ നമുക്ക് കരുതൽ, സുരക്ഷിതത്വം, സ്നേഹം നല്കാൻ ആവില്ല. അത് മകൾക്ക് മാത്രം. ഞാൻ അഭിമാനത്തോടെ പറയുന്നു ഇത് എൻ്റെ അനുഭവം.
സമയം നഷ്ടമായിട്ടില്ല റിട്ടയർമെൻ്റ് ആനുകൂല്യം ലഭിക്കുന്നവരും ജോലി ഒരു ഹോബി ആയി കാണന്നവരും, കൈക്കൂലി വാങ്ങാനും അഴിമതി കാണിക്കാനും മനസ്സുള്ളവരും ഉടൻ ജോലി രാജി വെക്കുക, മുപ്പതും മുപ്പത്തിയഞ്ചും വയസ്സായി ജോലിക്ക വേണ്ടി കാത്തിരിക്കന്നവർ സന്തോഷത്തോടെ സ്നേഹത്തോടെ ജോലി ചെയ്യട്ടെ

. നമ്മുടെ നാട് രണ്ടു പേരും ജോലി ചെയ്ത് ക്ഷീണിച്ചു വന്ന് മക്കളെ ശ്രദ്ധിക്കാതെ വീണ്ടും രാവിലെ എണീറ്റ ജോലിക്ക് പോകുന്നത് എന്തിനു വേണ്ടി ആർക്കു വേണ്ടി പ്രായമാകുമ്പോൾ സ്വന്തം മക്കൾ സംരക്ഷിക്കാനില്ലാതെ അനാഥാ ലയത്തിലേക്ക് പോകാനോ? ഞാൻ കരയുന്ന വേദനിക്കുന്ന എത്രയോ മാതാപിതാക്കളെ കാണുന്നു. ഉണരു ചിന്തിക്കു


രണ്ടാമത് എന്നെ കുറ്റപ്പെടുത്തിയത്, ആദിവാസികൾക്ക് ഒന്നും ചെ യ്തിട്ട ‘ കാര്യമില്ല അവർ പഠിക്കുകയില്ല. ഓൺലൈൻ വിദ്യാഭ്യാസം ഒന്നും അവർക്ക് പറ്റില്ല എന്നാണ്?


ഞാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചില ആദിവാസി പ്രദേശങ്ങളിൽ പോയിട്ടുണ്ടു്. അവിടെ ഞാൻ കണ്ടത് 1992 ൽ ജബുവ (M .P. ) ‘ ഇന്ത്യയിലെ ആദിവാസി ജില്ല ഡൽഹിയെ തോൽപിക്കുന്ന റോഡുകൾ, നല്ല പൊതുസ്ഥലങ്ങൾ പക്ഷെ മനുഷ്യനും മനുഷ്യർ താമസിക്കുന്ന വീടുകൾക്കും മാറ്റം വന്നിട്ടില്ല. Up. ബീഹാർ, ജാർഖണ്ഡ്, ഒഡിഷ തുടങ്ങി 1,60000 ഗ്രാമങ്ങൾ ഉണ്ട്, ഇവരുടെ ജീവിതം എന്തുകൊണ്ട് മാറുന്നില്ല

ജാ ർ ക്കണ്ട്, ബീഹാർ സംസ്ഥാനങ്ങളിലായി ഏകദേശം നല്ലതിനായിരം കുട്ടികൾ സ്കൂളിൽ പോകുന്നില്ല അവർ മൈക്കപെറുക്കാൻ പോകുകയാണ്, കുടുംബം പോറ്റാൻ, നാലു വയസു മുതലുള്ള കുഞ്ഞുങ്ങൾ, നമുക്ക് ചിന്തിക്കാനാവുമോ, അവിടുത്തെ ജനങ്ങൾ ആവശ്യപ്പെത് ഒന്നു മാത്രം ഞങ്ങൾക്ക് എഴുതാനം വായിക്കാനും പഠിക്കണം, കാരണം അവരുടെ തൊഴിൽ ഉറപ്പ് ജോലി കോൺട്രാകററർ മാർ യന്ത്രങ്ങൾ കൊണ്ടു ചെയ്യന്നു ഈ പാവങ്ങൾക്ക് ചെറിയ പൈസ നല്കുന്നു. ഇവിടെ ആണ് അഴിമതി. നമ്മുടെഉദ്യോഗസ്ഥൻമാരും രാഷ്ട്രിയ നേതാക്കളും അറിഞ്ഞു നടക്കുന്നത്,

കേരളത്തിൽ കാസർഗോഡും, വയനാട്ടിലും, അട്ടപ്പാടിയിലും ഇടുക്കിയിലും, ചാലക്കുടിയിലും, പത്തനംതിട്ടയിലെ മൂഴിയാറും, കാസ്റഗോഡ് മുതൽ പൂവാർ വരെ തീരദേശ മേഖലയിലും വേണ്ടത് വിദ്യാഭ്യാസമാണു്. നൂറ്റിയഞ്ചാം വയസ്സിൽ തുല്യത പരീക്ഷ എഴുതാ ഭഗീരിഥി അമ്മ റിക്കാർഡിപ്പോൾ അമ്പത’ വയസ്സുള്ളവർ ആണ് എഴുതാനും വായിക്കാനും ആവശ്യപെടുന്നത്.ഇതിനൊരു പരിഹാരം സാധിക്കുമോ?


ആദിവാസികൾ താമസിക്കുന്ന വീടുകളിൽ അധികവും ഭിത്തികൾ പോയതും, നനയുന്നതും,, പരിസര ശുചിത്വം കുറഞ്ഞതുമാണ്. ഇവ കാലാകാലങ്ങളിൽ സംരക്ഷിക്കാനും, ശുചിയായി സൂക്ഷിക്കുവാനും അവരെ പഠിപ്പിക്കുക, ശക്തരാക്കുകയാണ് വേണ്ടത്. ആ ഒരു പ്രവർത്തനം നടക്കുന്നില്ല.

ആദിവാസികളുടെ ഇടയിലെ മദ്യപാനം ആണ് പ്രധാന പ്രശ്നം, മദ്യം കൊടുത്ത് ആണങ്ങളെ മയക്കി 15 ഉം 16ളം വയസ്സ് പ്രായമുള്ള അമ്മമാരെ സൃഷ്ടിക്കുന്നതും സംസ്കാരവും, വിദ്യാഭ്യാസവും ഉള്ള നമ്മൾ ആണ്.ഇവിടെയാണു് അച്ഛനും അമ്മയും ജോലി ചെയ്യുന്നത് നമ്മുടെ മക്കളെയും നഷ്ടമാകുന്നത്.

ദേവിക മിടുക്കി ആയിരുന്നു

അവളെ പ0നത്തെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിയിരുന്നതും വൈദുതി പോയാലും ലൈൻ കിട്ടിയില്ലലും, ലാപ്ടോപ്പ് ഞങ്ങൾ തരാമെന്നും പറയേണ്ടിയിരുന്നതും അവളെ ശക്തിപ്പെടുത്തേണ്ടതും അദ്ധ്വാപകരുടെ കടമയാണ്.

ഇതാണ് അദ്ധ്യാപകർ ,ഞാൻ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നു വർഷം പ്രിൻസിപ്പാളുടെ ജോലി ചെയ്തു.ഓരോ കുട്ടിയേയും എനിക്കറിയാമായിരുന്നു. ഓരോ ടീച്ചറിനെയും, വീട്ടിലെ ടെൻഷൻ, പനി പിടിച്ച കുഞ്ഞിനെ അടുത്ത വീട്ടിൽ, മദ്യപിച്ചെത്തുന്ന ഭർത്താവ്, രോഗിയായ മാതാപിതാക്കൾ, വീട്, കാറ് ,ഫ്രിഡ്ജ,വാങ്ങിയ കടങ്ങൾ, സ്വസ്ഥതയില്ല. ഒരു ഡോക്ടറുടെ ശുദ്ധ മാറിയാൽ ഒരു ജീവനെ പോകുകയുള്ളു ഒരു അദ്ധ്യാപകൻ അശ്ര ദ്ധനായാൽ, കുട്ടിയുടെയും അവൻ്റ പ്രവർത്തനത്തിലൂടെ എത്രയോ ജീവനം, സ്വന്തം മാതാപിതാക്കളുടെ അടക്കം നശിപ്പിക്കാം.


ഇവിടെ കഴിഞ്ഞത് കഴിയെട്ടെ നമുക്ക് ഇന്നു മുതൽ പുതുജീവൻ ആരംഭിക്കാം.


ആദിവാസികളുടെ വീടുകൾ ഏറ്റവും വേഗം നന്നാക്കി കൊടുക്കാം. ഇപ്പോൾ ആയിരക്കണക്കിന് ലാപ്ടോപ്പുകൾ കിട്ടി.രാഹുൾ ഗാന്ധി വയനാട് ലോകസഭാ മണ്ഡലത്തിലെ കുട്ടികൾക്ക് ലാപ് ടോപ്പ് കൊടുക്കുന്നു എന്ന് വാർത്ത എല്ലാ എം.എൽ.എ.മാരും, ജില്ലാ ,ബേളാക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരും, ഓരോ ടീച്ചർമാരും, ഓരോ ലാപ് ടോപ്, (മദ്യപിക്കുന്നവർ 10 ദിവസം മദ്യം കഴിക്കുന്ന പൈസ ) നല്കിയാൽ തീരുന്ന പ്രശ്നം. കണ്ടു.ഡി.വൈ.എഫ്.ഐ., കെ എസ് യു എല്ലാവരും ഇപ്പോൾ ലാപ്ടോപ് നല്കാൻ തയ്യാർ കേരളം എല്ലാ കുട്ടികൾക്കും ലാപ്ടോപ്പുള്ള സംസ്ഥാനമായി മാറുന്നു.

ദേവികയുടെ ആത്മാവിന് ആനന്ദിക്കാം, ഇനി ഒരാളും ദേവിക ആകേണ്ടി വരില്ല.
ഇനി എൻ്റെ ദു:ഖം

പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിനു ചുറ്റും, കഴിയുന്ന 99 കുടുംബ ങ്ങൾ ,മഴ പെയ്യുമ്പോൾ സർക്കാർ നല്കുന്ന ഒരു ടാർ പാ ആണ് അവരുടെ വീട്, കട്ടിൽ, കസേര, മേശ ഒന്നും ഇല്ല. ഇവർക്ക് ഓരോ വിടും വീടു സാധനങ്ങളും, ഒപ്പം കുടുംബശ്രീ പ്രവർത്തനങ്ങളും, വേണം. നമ്മുടെ, നല്ലവരായ ജനങ്ങൾ ഈ മലംപണ്ടാര സമുദായത്തിൽ പെട്ട ഇവരെകൂടി സഹായിക്കു.


മൂഴിയാർ ഡാം സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ രാവിലെ സ്കൂളിൽ വെച്ച് കുളിപ്പിച്ച് പുതിയ ഡ്രസ്സ് കൊടുത്തിരുത്തിയാൽ എത്ര നല്ലതാണു്, അത്രപോലു നമ്മുടെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നില്ല. ക്ഷമിക്കുക, നല്ലവരാണ് അധികവും.

വിവാഹത്തിന്,ഒരുക്ക ക്ലാസ്സ്, ഡ്രൈവർ, കണ്ടക്ടർ, ടെയ്ലർ,, വൈദികർ, തന്ത്രി, മുക്രി, ഡോക്ടർ, അദ്ധ്യാപകർ, പോലീസുകാർ തുടങ്ങി എല്ലാ ജോലികൾക്കും, ഉത്തരവാദിത്വങ്ങൾക്കും പരിശീലനമുണ്ടു എന്നാൽ സർക്കാർ സർവ്വീസ് ജോലിക്കുകയറുന്നവർക്കതങ്ങളുടെ കടമ, ഉത്തരവാദിത്വം സംബന്ധമായ പരിശീലനങ്ങൾ നല്കുന്നതായി അറിവില്ല. നിർബ്ബന്ധമായും ജോലിയിൽ പ്രവേശിക്കുന്നതിനു് മുമ്പ് 15 ദിവസവും എല്ലാവർഷവും പതിനഞ്ചു ദിവസം പരിശീലനവും ജനങ്ങളുമായി ഇടപഴകുന്നതും, പെരുമാറേണ്ടതും അനുഭവവും ചർച്ച ചെയ്യപെടണം.


എല്ലാവരും സോഷ്യൽ എൻജിനിയറിംഗിന് തയ്യാറാകണം,

നല്ല ഉദ്യോഗസ്ഥരാകണം, വെള്ളം പൊങ്ങി അടുത്ത വെള്ളപ്പൊക്കമായിട്ടും സഹായം കൊടുക്കാത്ത ഉദ്യോഗസ്ഥർ, വെള്ളപൊക്ക ദുരിതാശ്വാസം ഒരിക്കലും വെള്ളം പൊങ്ങില്ലാത്ത കാക്കനാട് കള്ളത്തരത്തിൽ കൊടുത്ത പാർട്ടി ഉദ്യോഗസ്ഥരും ചിന്തിക്കൂ എൻറ കടമ എന്താണ്?


കൊറോണ വൈറസിനെ നമുക്ക് നേരിടാം മനസ്സും, ശരീരവും, പരിസരവും ശുചീകരിച്ചുകൊണ്ടു്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു