ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു.

Share News

ആഗോളതലത്തിൽ പാവങ്ങളുടെ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു. വിതരണം ആരംഭിച്ച ഭക്ഷണ കിറ്റിൽ പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി ഉണ്ട്.

നാളെ രാവിലെയാണ് ഫ്രാൻസിസ് പാപ്പ വത്തിക്കാനിലെ വി. പത്രോസിൻ്റെ ബസിലിക്കയിൽ 10 മണിക്ക് വിശുദ്ധ ബലി അർപ്പിക്കുന്നത്. കഴിഞ്ഞ വർഷം വി. കുർബാനക്ക് ശേഷം 1500 ഓളം പാവങ്ങളോട് കൂടെ പാപ്പ ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഈ വർഷം കൊറോണ സാഹചര്യത്തിൽ കൂടുതൽ പേര് ഒരുമിച്ച് കൂടുന്ന സാഹചര്യം ഒഴിവാക്കാനായി പാപ്പയുടെ കൂടെയുള്ള ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്.
നവസുവിശേഷ വൽകരണത്തിൻ്റെ ഭാഗമായി ആണ് ഈ കിറ്റുകൾ വിതരണം ചെയ്തത് എന്നും, ഈ കൊറോണ വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ കൊറോണ വ്യാപനത്തിന് നേരെ നാം കൈകഴുകുന്നത് പോലെ പാവങ്ങളുടെ നേരെ നമ്മൾ കൈകഴുകരുത് എന്നാണ് റോമിലെ ഫിനോക്കിയോ എന്ന സ്ഥലത്തെ പള്ളി വികാരി മലയാളിയായ ഫാ. ജോളി പറഞ്ഞത്.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Share News