ഇന്ന് ഈ വായനാദിനത്തിൽ, എനിക്ക് ജീവൻ തിരിച്ചുതന്ന ആ വായനയെ നന്ദിയോടെ ഓർമിക്കുന്നു, ഒപ്പം കുറെ സൗഹൃദങ്ങളെയും.

Share News

പി വി ആൽബി

ജീവിതത്തെ മാറ്റിമറിച്ച വായനാനുഭവങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ, എനിക്ക് ജീവൻ തിരിച്ചുതന്നതുതന്നെ ഒരു പുസ്തകത്തിന്റെ വായനയായിരുന്നു

. മുപ്പതിൽപ്പരം വർഷം മുൻപാണ്,

സുഹൃത്ത് പി.വി. സാനുവിനുവേണ്ടി ആൽഡസ് ഹക്സ്ലിയുടെ A Brave New World തപ്പിയെടുക്കാൻ എറണാകുളം പബ്ലിക് ലൈബ്രറിയിൽ രാവിലെ പോയി. ആരോപൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഉറപ്പായതിനാൽ ഒന്നാം അലമാരമുതൽ തിരച്ചിൽ തുടങ്ങി. പേരു പുറത്തു കാണാത്ത പുസ്തകങ്ങൾ എടുത്തു പരിശോധിക്കും. അങ്ങനെ കൈയിൽ വന്നതാണ്, ഹോമിയോപ്പതി ചികിൽസാരീതി കണ്ടുപിടിച്ച ഡോ. സാമുവൽ ഹൈനമാൻ രചിച്ച Organon of Medicine. അതിന്റെ ആദ്യഖണ്ഡികതന്നെ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു.

അതോടെ ആ ബൃഹദ്ഗ്രന്ഥത്തിന്റെ വായന ഫിസിക്സ് പഠനത്തോടൊപ്പം മുന്നോട്ടുപോയി. പിന്നാലെ ഡോ. ജെ.റ്റി. കെന്റിന്റെ മനോഹരമായ ക്ലാസിക് കൃതികൾ വന്നു, ഡോ. ജെൻ ബാബു എന്ന പ്രതിഭയടക്കം നിരവധി ഹോമിയോപ്പതി ഡോക്ടർമാരുമായുള്ള സൗഹൃദം വന്നു..

.. ഇതിനിടെ, എന്റെ ജീവനെടുക്കുമായിരുന്ന രോഗാവസ്ഥയിൽനിന്ന് ഞാൻ രക്ഷപ്പെട്ടിരുന്നു…

. ഇന്ന് ഈ വായനാദിനത്തിൽ, എനിക്ക് ജീവൻ തിരിച്ചുതന്ന ആ വായനയെ നന്ദിയോടെ ഓർമിക്കുന്നു, ഒപ്പം കുറെ സൗഹൃദങ്ങളെയും.

Alby Vincent
Freelance journalist, book translator, writer & editor
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു