ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക.

Share News

ലോകപ്രശസ്ത ഇലക്ട്രിക് & ക്ലീൻ എനർജി കമ്പനിയായ Tesla ഇന്ത്യയിൽ അവരുടെ പ്രവർത്തനം തുടങ്ങിയത് വലിയ വാർത്തയാണ്.

ബാംഗ്ലൂരിൽ ആണ് അവരുടെ ഓഫീസ് തുടങ്ങിയത്.ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക. ആ മേഖലയിൽ വൻ നിക്ഷേപം ആണ് നടക്കുന്നത്.

നമ്മുടെ രാജ്യവും അതിനുവേണ്ട തയ്യാറെടുപ്പിലാണ്.പക്ഷെ ഇതൊന്നും നമ്മുടെ മാധ്യമങ്ങളിൽ വാർത്തയല്ല. അവർക്ക് വിവാദങ്ങളും, കുത്തിത്തിരിപ്പും, നെഗറ്റീവ് ആയ കാര്യങ്ങളും ഒക്കെയാണ് പ്രാധാന്യം.

കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് ബംഗ്ലൂരുവിലേക്ക് നോൺ സ്റ്റോപ്പ്‌ ആയി 16000 കിലോമീറ്റർ വിമാനം പറത്തി ഇന്ത്യൻ വനിതകൾ ചരിത്രം സൃഷ്ടിച്ചത്. അതൊക്കെ ഉള്ളിലെ ഏതോ പേജിൽ വെറുമൊരു വാർത്തയായി ഒതുക്കി. ബിന്ദു അമ്മിണിക്ക് വേണ്ടിയും കനക ദുർഗക്ക് വേണ്ടിയും ദിവസങ്ങളോളം ഒന്നാം പേജ് മാറ്റിവെക്കുകയും, അന്തിചർച്ചകൾ നടത്തുകയും ചെയ്ത നിഷ്പക്ഷ നവോത്ഥാന പുരോഗമന മാധ്യമങ്ങളാണ് നമുക്കുള്ളത് എന്നോർക്കുമ്പോൾ ഒരാശ്വാസം 😁

ലോകത്തുണ്ടാകുന്ന പോസിറ്റീവായ വാർത്തകൾ മലയാളി അറിയരുതെന്ന് നിർബന്ധം ഉള്ള മാധ്യമങ്ങൾ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തെ പൊട്ടകിണറ്റിലെ തവളകളാക്കി നിലനിർത്തുന്നതിന്റെ പ്രധാന കാരണക്കാർ.പോസിറ്റീവായ വാർത്ത വായിച്ച് ഒരു ദിവസം തുടങ്ങിയാൽ കിട്ടുന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ അതിനുള്ള ഭാഗ്യം മലയാളിക്കില്ല.

രാഷ്ട്രീയ, മത താൽപ്പര്യങ്ങൾ മുൻനിർത്തി സൃഷ്ടിക്കപെടുന്ന നെഗറ്റീവ് വാർത്തകൾ വായിക്കാനാണ് മലയാളിക്ക് യോഗം..

ജിതിൻ കെ ജേക്കബ്

Share News