കൂദാശ ബന്ധം ഒഴിവാക്കാൻ പാത്രിയർക്കീസ് ബാവയുടെ അനുമതി.
കൊച്ചി. ഓർത്തഡോക്സ് സഭയുമായി കൂദാശ ബന്ധങ്ങൾ ഒഴിവാക്കാൻ യാക്കോബായ സഭാ സിനഡ് ഓഗസ്റ്റ് 20ന് എടുത്ത തീരുമാനത്തിന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിദിയൻ പാത്രിയർക്കീസ് ബാവയുടെ അംഗീകാരം.
മാമോദിസ വിവാഹം തുടങ്ങിയ കാര്യങ്ങളിലും വൈദികരുടെ പങ്കാളിത്തത്തി ലുമാണ് വിലക്ക്.
യാക്കോബായ വിശ്വാസികളുടെ മക്കളുടെ മാമോദീസ കഴിവതും യാക്കോബായ പള്ളികളിൽ നടത്തണം. അല്ലാത്ത സാഹചര്യങ്ങളിൽ കുട്ടിയെ യാക്കോബായ പള്ളിയിൽ മോറോൻ അഭിഷേകം നടത്തിയശേഷം മാത്രം കുർബാന നൽകി രജിസ്റ്ററിൽ ചേർക്കാം. കുട്ടിയെ തലതൊടുന്നയാൾ യാക്കോബായ സഭാംഗമായി യിരിക്കണം.
ദേവാലയങ്ങളിലും ശുശ്രൂഷകളിലും ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന കറുത്ത കുപ്പായം ധരിച്ച് ഓർത്തോഡോക്സ് സഭാ വൈദികരെ പങ്കെടുപ്പിക്കരുത്. യാക്കോബായ വൈദികർ ഓർത്തോഡക്സ് വൈദികരുമൊത്തു കറുത്ത കുപ്പായം ധരിച്ച് ശുശ്രൂഷകളിൽ പങ്കെടുക്കാനും വിലക്കുണ്ട്.
ഓർത്തോഡോക്സ് സഭയിൽ നിന്ന് വിവാഹം ചെയ്യുമ്പോൾ വിവാഹത്തിനു മുമ്പുള്ള ദിവസം പുതുതായി വരുന്ന ആളുടെ നെറ്റിയിൽ മൂറോൻ അഭിഷേകം നടത്തി കുമ്പസാരവും കുർബാനയും നൽകി സഭയിൽ ചേർക്കണം. അത്തിനു ശേഷമേ വിവാഹം അനുവദിക്കൂ.
ഇത് സംബന്ധിച്ച് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഇടവക മെത്രാപ്പോലീത്ത മാർക്ക് കൽപ്പന അയച്ചു.